പത്തനംതിട്ട: ക്ഷേത്രം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കുണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍. ശബരിമല പ്രശ്‌നമാണ് പത്തനംതിട്ടയില്‍ വിധി നിര്‍ണയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവുമുള്ളൂ. കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും പത്മകുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
ബിജെപി പ്രതീക്ഷയോടെ നോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല പ്രശ്‌നം ഏറെ കൊടുംപിരി കൊണ്ട മണ്ഡലത്തില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇവിടെ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പറഞ്ഞത്.
from mangalam.com http://bit.ly/2UN7gEC
via IFTTT
No comments:
Post a Comment