മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാതിരുന്ന മുത്തശ്ശിയെ കൊച്ചുമകന്‍ അടിച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാതിരുന്ന മുത്തശ്ശിയെ കൊച്ചുമകന്‍ അടിച്ച് കൊന്നു

ഫത്തേഹ്ബാദ്: മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാതിരുന്നതിന് മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേഹ്ബാദിലാണ് കൊച്ചുമകന്‍ മുത്തശ്ശിയെ അടിച്ച് കൊലപ്പെടുത്തിയത്. രമാദേവി എന്ന 70 കാരിയാണ് കൊച്ചുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമാദേവിയുടെ കൊച്ചുമകന്‍ വിക്കിയെയും വിക്കിയുടെ അമ്മ നിര്‍മലയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രമാദേവിയും കൊച്ചുമക്കളും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് രമാദേവിയും ഭര്‍ത്താവ് റാം അവതാറും മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിക്കിയുടെ മകന്റെ ഒന്നാം ജന്മദിനാഘോഷമായിരുന്നു. ഇതിനായി രമാദേവിയെ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തില്ല.

തുടര്‍ന്ന് വിക്കി രമാദേവിയുടെ വീട്ടിലെത്തി വാഗാവദമുണ്ടായി. കുപിതനായ വിക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് രമ ദേവിയെ അടിച്ച് വീഴ്ത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



from mangalam.com http://bit.ly/2GtxvWG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages