'സുരേഷ് ഗോപി സുഹൃത്താണ്, കഴിഞ്ഞ തവണ പ്രചരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്, പക്ഷെ അദ്ദേഹത്തിന് വോട്ട് ചെയ്യാനാവില്ലെ'ന്ന് ഇന്നസെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

'സുരേഷ് ഗോപി സുഹൃത്താണ്, കഴിഞ്ഞ തവണ പ്രചരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്, പക്ഷെ അദ്ദേഹത്തിന് വോട്ട് ചെയ്യാനാവില്ലെ'ന്ന് ഇന്നസെന്റ്

സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ലെന്ന് ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. സുരേഷ് ഗോപി സുഹൃത്താണ്, കഴിഞ്ഞ തവണ പ്രചരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് പാര്‍ട്ടി ഇല്ലായിരുന്നു. ഇന്ന് മറ്റൊരു പാര്‍ട്ടിയിലായി പോയി. എന്റെ പാര്‍ട്ടി വേറെയും. സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ പറ്റില്ല. എന്റെ പാര്‍ട്ടിക്കാര്‍ക്ക് അത് വിഷമമാകും.-ഇന്നസെന്റ് പറഞ്ഞു.

തനിക്ക് വോട്ട് ചെയ്യാനാകില്ല എന്ന് മനസിലായതുകൊണ്ടാകണം തൃശൂരിലെ വോട്ടറായിട്ടുകൂടി സുരേഷ് ഗോപി തന്നോട് വോട്ട് ചോദിക്കാതിരുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഭാര്യ ആലീസും മകന്‍ സോണറ്റിനും മരുമകള്‍ രശ്മിയ്ക്കുമൊപ്പമാണ് ഇന്നസെന്റ് വോട്ടു ചെയ്യാന്‍ എത്തിയത്.

അര മണിക്കൂറോളം ക്യൂ നിന്ന ശേഷമായിരുന്നു മടക്കം. ക്യൂ നീണ്ടതായതിനാല്‍ സ്ഥാനാര്‍ഥിക്ക് വേഗം വോട്ടു ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ ക്യൂവില്‍ നില്‍ക്കുന്നവരോട് സഹകരണം ആരാഞ്ഞു. മറ്റു വോട്ടര്‍മാര്‍ മാറി കൊടുത്തെങ്കിലും ഇന്നസെന്റ് വരിയില്‍ തന്നെ നിന്നു. വോട്ടു രേഖപ്പെടുത്തി മാധ്യമങ്ങളെ കണ്ട ശേഷം ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു.



from mangalam.com http://bit.ly/2GqB1Bc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages