ലഖ്നൗ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ റഫാൽ ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് രാഹുൽഗാന്ധി. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മോദിയും മറ്റ് ബി.ജെ.പി. നേതാക്കളും ഇവിടെവന്ന് വ്യാജ ആരോപണങ്ങൾ നടത്തുമ്പോൾ എന്തിനാണ് അനിൽ അംബാനിക്ക് 30,000 കോടി നൽകിയതെന്ന് നിങ്ങൾ ചോദിക്കണം. അതിന് പ്രത്യുപകാരമായി എന്ത് ലഭിച്ചെന്ന് ചോദിക്കണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ റഫാലിൽ അന്വേഷണത്തിന് ഉത്തരവിടും. ഫ്രഞ്ച് പ്രസിഡന്റ് എന്താണ് പറഞ്ഞതെന്നും ധനമന്ത്രാലയത്തിന്റെ ഫയലുകളിൽ എന്താണ് എഴുതിയിരിക്കുന്നതെന്നും അറിയാം.'' -അനിൽ അംബാനിയുടെയും നരേന്ദ്രമോദിയുടെയും പേര് മാത്രമായിരിക്കും അന്ന് പുറത്തുവരികയെന്നും രാഹുൽ പറഞ്ഞു. Content Highlights:Rahul Gandhi On Rafale Case
from mathrubhumi.latestnews.rssfeed http://bit.ly/2GB4pGg
via
IFTTT
No comments:
Post a Comment