ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന ദേശീയ പാതയിൽ പൊതുഗതാഗതം ആഴ്ചയിൽ രണ്ട് ദിവസം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച നിലവിൽ വന്നു. സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബാരാമുള്ള മുതൽ ഉധംപുർവരെ 270 കിലോമീറ്റർ ദേശീയ പാതയിൽ ഞായർ, ബുധൻ ദിവസങ്ങളിൽ ഗതാഗതം നിരോധിച്ചിരിക്കുന്നത്. സേനാവാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് വേണ്ടിയാണിത്. നിയന്ത്രണം നിലവിൽ വന്നതിനെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങൾ ഗതാഗതകുരുക്കിൽ പെട്ടിരിക്കുകയാണ്. കർശനനിയന്ത്രണം ഉള്ളതു കൊണ്ട് അത്യാവശ്യസർവീസുകൾക്ക് പ്രത്യേക യാത്രാപാസുകൾ അനുവദിച്ച് നൽകാൻ മജിസ്ട്രേറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാവിലെ അനന്ത്നാഗ് ജില്ലയിലെ ഒരു വിവാഹസംഘത്തിന് കടന്ന് പോകാൻ പ്രത്യേക പാസ് അനുവദിച്ചു നൽകി. എന്നാൽ പന്ത്രണ്ട് പേർക്ക് മാത്രമാണ് വരനൊപ്പം കടന്നു പോകാൻ അനുമതി ലഭിച്ചത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് പാസ് നൽകിയത്. എന്നാൽ പുതിയ പരിഷ്കരണത്തിനെതിരെ പ്രതിപക്ഷ കക്ഷികളും പൊതുസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ യാത്രയ്ക്ക്തടസം ഉണ്ടാക്കുന്ന വിധത്തിലുള്ള നടപടികളൊന്നും മുമ്പ് നടപ്പിലാക്കിയിട്ടില്ലെന്നും സുരക്ഷാക്രമീകരണങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഇവർ വിമർശിച്ചു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചു. Driving to Uri I'm getting to see first hand the extent of disruption & inconvenience that is being caused to people because of the mindless highway closure order that is in place today. — Omar Abdullah (@OmarAbdullah) April 7, 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന രീതിയിലുള്ള ചാവേറാക്രണം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായാണ് സർക്കാരിന്റെ പുതിയ നടപടി. ദേശീയപാതയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. Content Highlights: Civilian Traffic Ban On J&K Highway Begins Today
from mathrubhumi.latestnews.rssfeed http://bit.ly/2UDRHhN
via
IFTTT
No comments:
Post a Comment