ലാലു പ്രസാദിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു; സര്‍ക്കാരിനെതിരെ തേജസ്വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ലാലു പ്രസാദിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു; സര്‍ക്കാരിനെതിരെ തേജസ്വി

പട്ന: ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ജയിലിൽ സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് തേജസ്വിയുടെ പ്രതിഷേധം. രോഗാതുരനായി ചികിത്സയിലുള്ള തന്റെ പിതാവിനെതിരെ സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും തുടരെ തുടരെയിട്ട ട്വീറ്റുകളിൽ തേജസ്വി ആരോപിച്ചു. രോഗബാധിതനായതിനെ തുടർന്ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ലാലു. കടുത്ത ഏകാധിപത്യപരമായാണ് സർക്കാർ പെരുമാറുന്നത്. ചികിത്സയിലുള്ള തന്റെ പിതാവിനോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇന്നലെ മുതൽ റാഞ്ചിയിലെ ആശുപത്രിയിൽ പിതാവിനെ കാണാനായി കാത്തിരിക്കുകയാണ് താൻ. ഒരു മകന് പിതാവിനെ കാണാനുള്ള നിയമപരമായ അവകാശമുണ്ടായിട്ടും സർക്കാർ അംഗീകരിക്കുന്നില്ല. പോലീസ് കാവലിൽ കഴിയുമ്പോഴും ഓരോ ദിവസവും അദ്ദേഹത്തിന്റെ മുറിയിൽ പരിശോധനകൾ നടത്തി ബുദ്ധിമുട്ടിക്കുകയാണ്. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് ലാലു പ്രസാദ് യാദവ് അസുഖ ബാധിതനാവുന്നത്. ദിവസങ്ങൾക്ക് മുൻപ് ലാലുവിന് ചില ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ ജയിൽ ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്നും മറ്റൊരു ട്വീറ്റിൽ തേജസ്വി ആരോപിച്ചു. ഏപ്രിൽ പത്തിന് കേസിൽ ലാലുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് കൂടിയായ മുതിർന്ന അഭിഭാഷകൻ കപിൽ സിപലാണ് ലാലുവിന് വേണ്ടി കോടതിയിൽ ഹാജരായത്. content highlights:Tejashwi blasts BJP govt after he was denied permission to meet Lalu Prasad Yadav


from mathrubhumi.latestnews.rssfeed http://bit.ly/2G4m3BT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages