ബിജെപിക്ക് അധികാരം നഷ്ടമാകും; കോൺഗ്രസും ബിജെപിയും പാവങ്ങളെ ഓർക്കുന്നത് തിരഞ്ഞെടുപ്പിന്-മായാവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ബിജെപിക്ക് അധികാരം നഷ്ടമാകും; കോൺഗ്രസും ബിജെപിയും പാവങ്ങളെ ഓർക്കുന്നത് തിരഞ്ഞെടുപ്പിന്-മായാവതി

ലഖ്നൗ: ബി ജെ പിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ബി എസ് പി നേതാവ് മായാവതി. ഉത്തർപ്രദേശിൽ എസ് പി- ബി എസ് പി- ആർ എൽ ഡി മഹാസഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് വിമർശനവുമായി മായാവതി എത്തിയത്. വെറുപ്പിനാൽ പ്രചോദിതമായ നയങ്ങളാണ് ബി ജെ പിയുടേതെന്ന് മായാവതി പറഞ്ഞു. തെറ്റായ നയങ്ങളും പ്രവർത്തികളുംകാരണം ബി ജെ പിക്ക് അധികാരം നഷ്ടപ്പെടും. കാവൽക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ലെന്നും മായാവതി പറഞ്ഞു. കോൺഗ്രസിന്റെ ന്യായ് പദ്ധതിയെയും ബി എസ് പി അധ്യക്ഷ വിമർശിച്ചു. 6000 രൂപയ്ക്കു പകരം സർക്കാർ-സ്വകാര്യമേഖലകളിൽ തൊഴിലാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും ന്യായ് പദ്ധതിയെ പരാമർശിച്ച് മായാവതി പറഞ്ഞു. ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള പദ്ധതിയാണ് ന്യായ്. തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോൺഗ്രസും ബി ജെ പിയും പാവങ്ങളെ ഓർക്കുന്നതെന്നും അവർ വിമർശിച്ചു. സഹറാൻപുറിലെ ദിയോബന്ദിലായിരുന്നു സംയുക്ത തിരഞ്ഞെടുപ്പു റാലി സംഘടിപ്പിച്ചത്. ഞാൻ മുന്നറിയിപ്പ് നൽകുകയാണ്, പ്രത്യകിച്ച് മുസ്ലിം സമുദായംഗങ്ങൾക്ക്.ഉത്തർപ്രദേശിൽ ബി ജെ പിയെ നേരിടാനുള്ള അവസ്ഥയിലല്ല കോൺഗ്രസ് ഉള്ളത്. ഘട്ബന്ധനു(എസ് പി-ബി എസ് പി-ആർ എൽ ഡി സഖ്യം) മാത്രമേ ബി ജെ പിക്കെതിരെ പോരാടാനാകൂ. കോൺഗ്രസിന് ഇക്കാര്യം അറിയാം- മായാവതി പറഞ്ഞു. തങ്ങൾ ജയിച്ചാലും ഇല്ലെങ്കിലും ഘട്ബന്ധൻ സ്ഥാനാർഥികൾ ജയിക്കരുതെന്ന നിലപാടാണ് കോൺഗ്രസിന്. ബി ജെ പിയെ വിജയിക്കാൻ സഹായിക്കുന്ന സ്ഥാനാർഥികളെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു. content highlights:bsp chief mayawati criticises congress and bjp


from mathrubhumi.latestnews.rssfeed http://bit.ly/2D4wWSu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages