തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂര മര്‍ദ്ദനമേറ്റാണ് ഒടുവില്‍ ആ കുരുന്ന് ബാലന്‍ മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ സുഹൃത്ത് എന്ന് തുടരെ തുടരെ പറയരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായിക ശ്രീബാല. മരിച്ച കുട്ടിയുടെ അച്ഛനുമായി തനിക്കുള്ള സൗഹൃദം പങ്കുവെച്ചാണ് ശ്രീബാല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിജുവിന്റെ സുഹൃത്തായതിനാല്‍ തനിക്ക് ഇത് പറയേണ്ട കടമയുണ്ടെന്നും അമ്മയുടെ സുഹൃത്തെന്ന് ഇനിയെങ്കിലും പറയരുതെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘അമ്മയുടെ സുഹൃത്തല്ല അച്ഛന്റെ അടുത്ത ബന്ധു ആണ് അയാൾ. അമ്മയുടെ സുഹൃത്ത് എന്ന് ഇനിയെങ്കിലും തുടരെ തുടരെ പറയരുത്.
ബിജുവിന്റെ സുഹൃത്ത് എന്ന നിലയിൽ ഇത് എഴുതേണ്ട കടമ എനിക്ക് ഉണ്ടെന്ന് തോന്നുന്നു. കല്യാണം കഴിയുന്നതിന് ഒക്കെ മുമ്പേ ബിജു എപ്പോഴും പറയുന്ന പേരാണ് അരുണിന്റേത്. അരുൺ എത്തരക്കാരനാണെന്ന് ആരും അറിഞ്ഞില്ല.’
[IMG]
‘സി ഡിറ്റിൽ പഠിക്കുന്ന സമയത്ത് എന്റെ വളരെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു ബിജു. ഞങ്ങൾ DSDC ക്ക് പഠിക്കുമ്പോൾ മൾട്ടിമീഡിയ കോഴ്സിന് പഠിച്ചിരുന്ന ആൾ. വീട്ടിൽ പോയിട്ടുണ്ട്. ബിജുവിന്റെ അമ്മ കൊടുത്തു വിടാറുള്ള ഭക്ഷണം പങ്ക് പറ്റി കഴിച്ചിട്ടുണ്ട്. പഠിച്ച് കഴിഞ്ഞ് സി ഡിറ്റിൽ ഒരേ പ്രോജക്റ്റിൽ ജോലി ചെയ്തിട്ടുണ്ട്. ബിജു പിന്നീട് മൾട്ടി മീഡിയ ഉപേക്ഷിച്ച് തൊടുപുഴയിൽ പോയി automobile business ആയി. കല്യാണം വിളിച്ചു. പോകാൻ പറ്റിയില്ല. കുട്ടികളുണ്ടായ വിവരം അറിയിച്ചു. ഫോട്ടോ അയച്ചു തന്നു. സിനിമ സംസാരിക്കാൻ എപ്പോഴും വിളിക്കും. വീട്ടിലേക്ക് വരണം എന്ന് ആവശ്യപ്പെടും. പിന്നെ ഒരു ദിവസം ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന സുഹൃത്ത് വിളിച്ചറിയിച്ചു ബിജു മരിച്ചെന്ന്. ബിജുവിന്റെ അമ്മയെ അഭിമുഖീകരിക്കാൻ ആവാത്തത് കൊണ്ട് പോയില്ല. ഇടയ്ക്കിടെ ബിജുവിനെ ഓർക്കും. ഇന്ന് ഫേസ് ബുക്കിൽ നിന്നും അറിയുന്നു തൊടുപുഴയിൽ മരിച്ച മോൻ ബിജുവിന്റെ കുഞ്ഞാണെന്ന്.
ഇത്രയും ദിവസം എനിക്കിത് വാർത്തയും ലോജിക്ക് വച്ചുള്ള വിശകലനവും ഒക്കെ ആയിരുന്നു. ഇപ്പൊ,,,,,,’
from mangalam.com http://bit.ly/2UEeDNY
via IFTTT
No comments:
Post a Comment