മലപ്പുറം: കിഫ്ബി മസാലാ ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് ആര് വാങ്ങിയെന്ന കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. എസ്എന്‍സി ലാവലിന്‍ കമ്പനിയുടെ സി.ഡി.പി.ക്യു.വിന് ബന്ധമില്ലെന്ന നിലപാട് പൊളിഞ്ഞു. ലാവലിന്റെ രക്ഷക്കെത്തിയത് സിഡിപിക്യുവാണ്. കരിമ്പട്ടികയില്‍ പെടുത്തണമെന്ന് വിഎസ് അച്യുതാനന്ദന് എഴുതിക്കൊടുത്ത കമ്പനിയാണ് കിഫിബി മസാല ബോണ്ട് വാങ്ങിച്ചിരിക്കുന്നത് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
ഇടപാടിന്റെ രേഖകള്‍ ഉടന്‍തന്നെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല ഇടപാടുകള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 2024ല്‍ കേരളം വന്‍തുക തിരികെ നല്‍കേണ്ടി വരുമെന്നും ഇത് നഷ്ടമാണെന്നും ആരോപിച്ച ചെന്നിത്തല്ല കിഫ്ബി ഉടയാപ്പ് പദ്ധതിയാണെന്ന് വാദവും ചെന്നിത്തല ഉന്നയിച്ചു. കുറഞ്ഞ പലിശയ്ക്ക് കിട്ടാവുന്ന മറ്റ് സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനിയില്‍ നിന്നും വാങ്ങിയ കടത്തേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
from mangalam.com http://bit.ly/2G3PEv7
via IFTTT
No comments:
Post a Comment