ലഖ്‌നൗ: പ്രധാനമന്ത്രി മോഡിയെ കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2014-ല്‍ ചായക്കാരനായി വന്ന മോഡി 2019-ല്‍ ചൗക്കിദാറായി രംഗത്ത് വന്നിരിക്കുകയാണെന്ന് അഖിലേക് കുറ്റപ്പെടുത്തി. ബി.എസ്.പിയുമായും ആര്‍.എല്‍.ഡിയുമായും തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്.
മാറ്റം കൊണ്ടുവരാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സാമുദായിക സൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കും. വിദ്വേഷം ഇല്ലാതാക്കുമെന്നും അഖിഷേ് യാദവ് ബി.ജെ.പി നേതാക്കള്‍ സംസ്ഥാനത്ത് വന്ന് പ്രസംഗിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വിദ്വേഷം മാത്രമേ അവര്‍ക്ക് പ്രസംഗിക്കാനുള്ളൂവെന്ന് അഖിലേഷ് പ്രവര്‍ത്തകരോടായി പറഞ്ഞു.
മുമ്പ് മോഡി ചായക്കാരനായി വന്നു. ഇപ്പോള്‍ ചൗക്കിദാറായി വന്നിരിക്കുകയാണ്. ചായക്കാരനായി വന്നപ്പോള്‍ 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. കോടിക്കണക്കിന് പേര്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഒന്നും ചെയ്തില്ല. ഓരോരുത്തരായി എല്ലാ ചൗക്കിദാര്‍മാരെയും പരാജയപ്പെടുത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
from mangalam.com http://bit.ly/2IgrEqo
via IFTTT
No comments:
Post a Comment