കിഫ്ബി മസാലാ ബോണ്ട് പുറത്തിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കിഫ്ബി മസാലാ ബോണ്ട് പുറത്തിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് പുറത്തിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചാണ് മേയ് 17നു നടക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ബോണ്ടിന്റെ സബ്സ്ക്രൈബിങ് നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. മേയ് പകുതിയോടെ പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ജനീവയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടതുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കുന്നിനൊപ്പം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്ന ചടങ്ങിലും പങ്കെടുത്തേക്കുമെന്നാണ് സൂചന. മസാലാ ബോണ്ട് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. content highlights:london stock exchange invites pinarayi vijayan to kifbi masala bond


from mathrubhumi.latestnews.rssfeed http://bit.ly/2UyV7T1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages