മുസ്സാഫര്‍നഗര്‍: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണി വിതരണത്തെചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഇത് അരങ്ങേറിയത്.
യോഗത്തിന് ശേഷം വിതരണം ചെയ്യാന്‍ വച്ചിരിക്കുകയായിരുന്നു ബിരിയാണി. എന്നാല്‍ അത് ആദ്യം വിളമ്പാം എന്ന് ചൊല്ലിയുണ്ടായ അഭിപ്രായവിത്യാസമാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലാത്തിവീശിയാണ് പ്രവര്‍ത്തകരെ ഓടിച്ചത്. സംഭവത്തില്‍ മൗലാന ജമീല്‍ അടക്കം 34ഓളം ആളുകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ അനുവാദം വാങ്ങാതെയാണ് ബിരിയാണി വിതരണം ചെയ്തത് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ എംഎല്‍എ ആയ മൗലാന ജമീലിന്റെ വീട്ടില്‍ ഏര്‍പ്പെടുത്തിയ യോഗത്തിലാണ് ബിരിയാണി വിതരണം ചെയ്തത്. ബിഎസ്പിയില്‍ നിന്നും അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിയ ആളാണ് മൗലാന ജമീല്‍.
from mangalam.com http://bit.ly/2WQo4XY
via IFTTT
No comments:
Post a Comment