ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍

ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിന് തുടർച്ചയായ എട്ടാം കിരീടം. ശനിയാഴ്ച ഫിയോറെന്റിനയെ (2-1) തോൽപ്പിച്ചതോടെ അഞ്ചുമത്സരം ബാക്കിയിരിക്കേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം ചാമ്പ്യൻപട്ടം ഉറപ്പിച്ചു. 33 മത്സരങ്ങളിൽ 87 പോയന്റാണ് യുവന്റസിന്റെ സമ്പാദ്യം. 32 കളിയിൽ 67 പോയന്റുള്ള നാപ്പോളിയാണ് രണ്ടാമത്. നാപ്പോളിക്ക്എല്ലാ മത്സരവും ജയിച്ചാലും 85 പോയന്റ് മാത്രമേ സ്വന്തമാക്കാനാവൂ. ശനിയാഴ്ച നിക്കോള മിലെൻകോവിച്ചിലൂടെ (6) ഫിയോറെന്റിന മുന്നിലെത്തി. 37-ാം മിനിറ്റിൽ അലെക്സ് സാൻഡ്രോ യുവന്റസിനെ ഒപ്പമെത്തിച്ചു. 53-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ക്രോസ് തട്ടിയകറ്റുന്നതിനിടയിൽ ജെർമൻ പെസ്സെല്ല സ്വന്തം പോസ്റ്റിൽ പന്തെത്തിച്ചതോടെ യുവന്റസ് കിരീടമുറപ്പിച്ചു. 35-ാം തവണയാണ് യുവന്റസ് ലീഗിൽ ചാമ്പ്യൻമാരാവുന്നത്. ഇതോടെ പ്രീമിയർ ലീഗ്, ലാലിഗ, സീരി എ കിരീടങ്ങൾ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ മാറി. സീസണിൽ ഇതുവരെ 19 ഗോൾ നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. സീസൺ തുടക്കത്തിലാണ് പോർച്ചുഗീസ് താരം റയൽ മഡ്രിഡ് വിട്ട് യുവന്റസിലെത്തിയത്. CHAMPIONS!!!!!!!! 🏆🏆🏆🏆🏆🏆🏆🏆#W8NDERFUL pic.twitter.com/vf2EF0bzkY — Sly . (@X_sly1) April 20, 2019 Content Highlights: Juventus crowned Serie A champions as Cristiano Ronaldo makes history


from mathrubhumi.latestnews.rssfeed http://bit.ly/2vgtKih
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages