വോട്ടെടുപ്പ് ദിനം വടകരയിൽ നിരോധനാജ്ഞ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

വോട്ടെടുപ്പ് ദിനം വടകരയിൽ നിരോധനാജ്ഞ

കോഴിക്കോട്: വോട്ടെടുപ്പ് ദിനംവടകരയിൽജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജില്ലാ കളക്ടർ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്.വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരംജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ല ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് (ഏപ്രിൽ 21) വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇത് കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ, ഫ്ളെയിങ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവലൻസ് ടീമുകൾ എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. content highlights:section 144 declared in Vatakara


from mathrubhumi.latestnews.rssfeed http://bit.ly/2PoQuWG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages