ലുധിയാന: സന്തോഷ് ട്രോഫി കിരീടം സർവീസസിന്. ഫൈനലിൽ ആതിഥേയരായ പഞ്ചാബിനെ ഒരൊറ്റ ഗോളിന് തോൽപ്പിച്ചാണ് സർവീസസ് ചാമ്പ്യൻമാരായത്. സന്തോഷ് ട്രോഫിയിൽ സർവീസസിന്റെ ആറാം കിരീടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റിൽ വിജയഗോൾ വന്നു. ലല്ല്വാംകിമയുടെ പാസ്സിൽ ബികാശ് താപ്പ ലക്ഷ്യം കണ്ടു. ആ ഗോൾ ലീഡ് അവസാനം വരെ നിലനിർത്താൻ സർവീസസിന് കഴിഞ്ഞു. 2014-15 സീസണിൽ പഞ്ചാബും സർവീസസും തമ്മിലായിരുന്നു ഫൈനൽ. അന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരവും സർവീസസ് വിജയിച്ചിരുന്നു. അന്നത്തെ തോൽവിക്ക് പകരംവീട്ടാനുള്ള അവസരമായിരുന്നു പഞ്ചാബിന്. എന്നാൽ സർവീസസിന് മുന്നിൽ തോൽക്കാനായിരുന്നു വിധി. സെമിയിൽ ഗോവയെ തോൽപ്പിച്ചാണ് പഞ്ചാബ് ഫൈനൽ ടിക്കറ്റെടുത്തത്. കർണാടകയെ മറികടന്നായിരുന്നു സർവീസസിന്റെ മുന്നേറ്റം. Content Highlights: Services wins Santosh Trophy Football
from mathrubhumi.latestnews.rssfeed http://bit.ly/2vgV7IS
via
IFTTT
No comments:
Post a Comment