വാഷിങ്ടൺ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തെ ലോകനേതാക്കളിൽ പലരും അപലപിക്കുകയുണ്ടായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഫോടനത്തെ അപലപിച്ച് ട്വീറ്റ് ചെയ്തെങ്കിലും അതിൽ ഒരു പിഴവ് സംഭവിച്ചു. ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തിൽ 138 പേർ കൊല്ലപ്പെട്ടു എന്നതിന് പകരം 138 മില്യൺ പേർ കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ശ്രീലങ്കയിൽ നടന്ന ദാരുണമായ സ്ഫോടനങ്ങളിൽ 138 മില്യൺ ആളുകൾ കൊല്ലപ്പെടുകയും 600 ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയതസംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങൾ സഹായിക്കാൻ സന്നദ്ധരാണ്- ട്രംപ് ട്വീറ്റ് ചെയ്തു. തെറ്റ് മനസ്സിലാക്കിയ ഉടൻ ട്വീറ്റ് നീക്കം ചെയ്യുകയും തെറ്റ് തിരുത്തി പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ആദ്യത്തെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 138 people have been killed in Sri Lanka, with more that 600 badly injured, in a terrorist attack on churches and hotels. The United States offers heartfelt condolences to the great people of Sri Lanka. We stand ready to help! — Donald J. Trump (@realDonaldTrump) April 21, 2019 പ്രദേശിക സമയം 8.45 ഓടെയാണ് കൊളമ്പോയിലെ വിവിധ പ്രദേശങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നത്. 35 വിദേശികളടക്കം 156 പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായുമാണ് അവസാന റിപ്പോർട്ടുകൾ പറയുന്നത്. content highlights:Trump Tweets Wrong Figure For Number Of Dead In Sri Lanka
from mathrubhumi.latestnews.rssfeed http://bit.ly/2XwwFiK
via
IFTTT
No comments:
Post a Comment