ചാവേര്‍ വരുമെന്ന് 20 ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയ്ക്ക് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കിട്ടിയിരുന്നു ; ഇന്ത്യയേയും ലക്ഷ്യം വെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ചാവേര്‍ വരുമെന്ന് 20 ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയ്ക്ക് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കിട്ടിയിരുന്നു ; ഇന്ത്യയേയും ലക്ഷ്യം വെച്ചു

കൊളംബോ : ശ്രീലങ്കന്‍ പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറാക്രമണം ഉണ്ടാകും എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിട്ടും സമാധാന പരമായി കടന്നു പോകേണ്ട ഈസ്റ്റര്‍ ദിനത്തില്‍ ചോരയില്‍ കുളിച്ച് ശ്രീലങ്ക. രാജ്യത്തെ പ്രമുഖ പള്ളികളും കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറുടെ ഓഫീസും ആക്രമിക്കപ്പെടും എന്നായിരുന്നു വിവരം.

വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് എന്‍.ടി.ജെ എന്നറിയപ്പെടുന്ന നാഷണല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വിവരം സംബന്ധിച്ച് ശ്രീലങ്കയുടെ പോലീസ് മേധാവി പുജത്ത് ജയസുന്ദര ഏപ്രില്‍ 11ന് ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്ന് ദേശീയ തലത്തിലും മുന്നറിയിപ്പും നല്‍കിയിരുന്നു.

രാജ്യത്തെ ബുദ്ധമത ആരാധനാലയങ്ങളിലെ പ്രതിമകള്‍ വ്യപകമായി നശിപ്പിച്ചു ശ്രദ്ധേയമായ ചാവേര്‍ സംഘടനയാണ് എന്‍.ടി.ജെ. ഇവരുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളിലാണ്. എന്നാല്‍ ശ്രീലങ്കയെ വിറപ്പിച്ച ഈ ബോംബ് സ്‌ഫോടനത്തില്‍ ഇവരാണെന്നു വ്യക്തമായിട്ടില്ല.

വിശദ വിവരങ്ങള്‍ക്ക് പോലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരസംഘടനയും അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മൂന്നു പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനത്തില്‍ ഞയറാഴ്ച ഉച്ചവരെയുള്ള കണക്കു പ്രകാരം 140പേര്‍ മരിച്ചു. നാനൂറിലേറെ പേര്‍ക്ക് പരുക്കുമുണ്ട്.



from mangalam.com http://bit.ly/2UrNF88
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages