ന്യൂഡല്‍ഹി : ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ്സിനു ലഭിക്കുകയില്ലെന്നും സഖ്യം ആനിവാര്യമാണെന്നും കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് സഖ്യം ഉണ്ടാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി പദത്തില്‍ വരുമോ എന്ന ചോദ്യത്തിനു രാഹുല്‍ തന്നെ പ്രധാനമന്ത്രി എന്നായിരുന്നു കമലിന്റെ മറുപടി. 'തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കും എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യധാരണ ഉണ്ടാക്കുന്നതാണ് നല്ലത്.'- കമല്‍ നാഥ്.
സഖ്യമുണ്ടായാല്‍ എല്ലാം ആ സഖ്യമാണ് തീരുമാനിക്കുക എന്നായിരുന്നു കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ മറ്റു പാര്‍ട്ടികളുടെ സഖ്യം ചേരുമോ എന്ന ചോദ്യത്തിനുള്ള കമല്‍ നാഥിന്റെ മറുപടി. ഇന്ന് രണ്ട് തരം സഖ്യങ്ങളാണ് ഉള്ളത്. ഒന്ന് ബി.ജെ.പി അനുകൂല സഖ്യവും മറ്റൊന്ന് ബി.ജെ.പി വിരുദ്ധ സഖ്യവും. ബി.ജെ.പി വിരുദ്ധരാണ് ഇപ്പോള്‍ കൂടുതലുള്ളത്.
'സീറ്റ് എത്രയായാലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ ഒരിക്കലും അത് നടക്കാന്‍ പോകുന്നില്ല. അവര്‍ നമ്പര്‍ തികയ്ക്കുകയില്ല. മാത്രമല്ല അവര്‍ക്കൊപ്പം ഒരു പാര്‍ട്ടിയും നില്‍ക്കുകയുമില്ല'. കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2ZqSQc8
via IFTTT
No comments:
Post a Comment