രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തുമുള്ളവര്‍ പോലും ബിജെപിയിലേക്ക് പോകുന്നു- കെ.പി. സതീഷ് ചന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തുമുള്ളവര്‍ പോലും ബിജെപിയിലേക്ക് പോകുന്നു- കെ.പി. സതീഷ് ചന്ദ്രന്‍

രണ്ട് തവണ എംഎൽഎയായും പത്ത് വർഷം കാസർകോട് ജില്ലയിലെ സിപിഎമ്മിന്റെ അമരക്കാരനായുംപ്രവർത്തിച്ച പാരമ്പര്യവുമായാണ് കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങുന്നത്. സൗമ്യമായ പെരുമാറ്റ ശൈലികൊണ്ടുംനേതൃപാടവം കൊണ്ടും ജനശ്രദ്ധ നേടിയിട്ടുള്ള കെ.പി. സതീഷ് ചന്ദ്രനാണ് എൽഡിഎഫിന് വേണ്ടി കാസർകോടിനെ പ്രതിനിധീകരിക്കുന്നത്. ലോക്സഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങുമ്പോൾ തന്റെ പ്രതീക്ഷകൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം. ലോക്സഭയിലേക്കുള്ള കന്നിയങ്കം. പ്രതീക്ഷകളും അനുകൂല ഘടകങ്ങളും..? ലോക്സഭയിലേക്കുള്ള ആദ്യത്തെ മത്സരമാണെങ്കിലും 1996, 2001 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചിരുന്നു. അത് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപാണ്. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ ടി.വി.രാജേഷാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പി.കരുണാകരനാണ്. അങ്ങനെ എല്ലാ മണ്ഡലങ്ങളിലും ചുമതലപ്പെട്ട ഒരു സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ മികവിലൂടെ വളരെ ചിട്ടയോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. എൽഡിഎഫ്ഉയർത്തിക്കാണിക്കുന്ന പ്രചാരണായുധങ്ങൾ എന്തൊക്കെയാണ്..? സിപിഎമ്മിനും എൽഡിഎഫിനും നല്ല സ്വാധീനമുള്ള മണ്ഡലമാണ് കാസർകോട്. അടുത്ത കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ, ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഉയർത്തുന്ന വിപത്തിനെതിരായി ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം എന്നിവ എൽഡിഎഫിന് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പദ്ധതികൾ എന്നിവ മറ്റൊരു അനുകൂല ഘടകമാണ്. അതുകൂടാതെ മതേതര ജനാധിപത്യ വിശ്വാസികളും എൽഡിഎഫിനൊപ്പമുണ്ട്. അങ്ങനെ രാഷ്ട്രീയ അന്തരീക്ഷവും സംഘടനാ പ്രവർത്തനങ്ങളും വളരെ ചിട്ടയായി മുന്നോട്ടുപോകുന്നു. ഇത് രണ്ടും ചേർന്നുള്ള ഒരു മെച്ചപ്പെട്ട ഫലമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പെരിയയിലെ ഇരട്ട കൊലപാതകം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ..? കൊലപാതക രാഷ്ട്രീയമില്ലാത്ത കേരളം എന്ന കാഴ്ചപ്പാടിൽ എൽഡിഎഫ് വളരെ തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പെരിയയിലെ സംഭവം ദൗർഭാഗ്യകരമാണ്. അതിനെ പാർട്ടി തള്ളിപ്പറയുകയും ആരോപണ വിധേയരായവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ താത്പര്യപ്പെട്ടിരുന്നെങ്കിലും പ്രാദേശിക ഡിസിസി നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് അത് നടക്കാതിരുന്നത്. കൊലപാതക രാഷ്ട്രീയം ഇല്ലാത്ത കേരളം എന്ന എൽഡിഎഫും സിപിഎമ്മും ഉയർത്തിപ്പിടിച്ച നിലപാട് ജനങ്ങൾ തിരിച്ചറിയും. അതേസമയം, കോൺഗ്രസിന് ഇവിടെ മാലാഖ ചമയാനാകില്ല. കാസർകോട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പതിമൂന്ന് പേരെ കൊലപ്പെടുത്തിയത് കോൺഗ്രസാണ്. കേരളം കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രീയ കൊലപാതം ചീമേനിയിലേതാണ്. അഞ്ചുപേരെയാണ് അന്ന്കൊലപ്പെടുത്തിയത്. അതിന്റെ ഉത്തരവാദി കോൺഗ്രസാണ്. അങ്ങനെയുള്ള കോൺഗ്രസ് മാലാഖ ചമയാൻ ശ്രമിച്ചാൽ അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. അക്രമ രാഷ്ടീയവും വികസന മുരടിപ്പും സമൂഹ മാധ്യമങ്ങളിലെ ചർച്ചയാകുമ്പോൾ...? കാസർകോട് ജില്ലയിൽ നടന്നിട്ടുള്ള രാഷ്ടീയ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് സിപിഎംപ്രവർത്തകരാണ്. ഞാൻ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന 2008-2018 കാലയളവിൽ ഒമ്പത് സിപിഎം പ്രവർത്തകരാണ് കൊലചെയ്യപ്പെട്ടത്. അതിൽ മൂന്നുപേരെ കൊലപ്പെടുത്തിയത് കോൺഗ്രസാണ്. അന്നുചോരയ്ക്ക്ചോര എന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചില്ല. അതുകൊണ്ട് കൊലപാതക രാഷ്ട്രീയത്തിന്റെ അവസ്ഥ പരിശോധിച്ചാൽ ഞങ്ങളാണ് ഇരയാക്കപ്പെട്ടവർ. അതുകൊണ്ട് കൊലപാതക രാഷ്ടീയം ചർച്ചചെയ്യപ്പെട്ടാലും അത്എൽഡിഎഫിന് അനുകൂലമായി മാത്രമെ വരികയുള്ളു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഈ മണ്ഡലത്തിൽ പ്രതിഫലിക്കുമോ...? എൽഡിഎഫ് അതിനെയൊന്നും കാര്യമായി പരിഗണിക്കുന്നില്ല. കാസർകോട് മണ്ഡലത്തിനെ സംബന്ധിച്ച് കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയും പയ്യന്നൂരും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. എന്നാൽ തൃക്കരിപ്പൂർ, ഉദുമ എന്നിവിടങ്ങളിൽ യുഡിഎഫിന് മുൻതൂക്കമുണ്ടായിട്ടുണ്ട്. പക്ഷെ അടുത്ത കാലത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അവിടെയും ഇടതുപക്ഷത്തിന് ശക്തിയാർജിക്കാൻ കഴിഞ്ഞു എന്നതാണ് വസ്തുത. ഞങ്ങളുടേത് ഒരു ദേശീയ പാർട്ടിയാണ്, അതുകൊണ്ടുതന്നെ ഒരു മണ്ഡലത്തിലെ സവിശേഷമായ രാഷ്ടീയ അന്തരീക്ഷം ഞങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കില്ല. രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർഥിത്വം കൂടുതൽ വെല്ലുവിളി ഉയർത്തുന്നുണ്ടോ? സ്ഥാനാർഥകളെ തീരുമാനിക്കുന്നത് അതാത് പാർട്ടികളും മുന്നണികളുമാണ്. അതേക്കുറിച്ച് മറ്റൊരു അഭിപ്രായം എനിക്കില്ല. രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിന്റെ പ്രമുഖനായ നേതാവാണ്. രാഷ്ട്രീയമായ ഘടകങ്ങളുംഎൽഡിഎഫിന്റെ പ്രവർത്തനമികവും കാരണംകാസർകോട് യുഡിഎഫ് ഏത് സ്ഥാനാർഥിയെ നിർത്തിയാലും പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ല. ഭാഷാന്യൂനപക്ഷ മേഖലയിലെ ബിജെപി സ്വാധീനം വർധിക്കുന്നുണ്ടോ...? ഭാഷാന്യൂനപക്ഷ മേഖലകളിൽ ബിജെപിക്ക് വോട്ടുകൂടി എന്നത് യാഥാർഥ്യമാണ്. പക്ഷേ, അത് ഒരിക്കലും ഇടതുപക്ഷത്തിന് ഭീഷണിയാകില്ല. ഭാഷാന്യൂനപക്ഷങ്ങളെ നല്ല രീതിയിൽ പരിഗണിച്ചുകൊണ്ടാണ് ഇടതുപക്ഷം പ്രവർത്തിച്ചിട്ടുള്ളത്. തുളു അക്കാദമി, ഗോവിന്ദപൈ സ്മാരകം തുടങ്ങിയവ പി.കരുണാകരൻ എം.പി.യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽവന്നതാണ്. ബി.ജെ.പി സ്ഥാനാർഥി..? ഒരു ക്ഷേത്ര പൂജാരിയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിട്ടുള്ളത്. ഒരു ആത്മീയ പരിവേഷത്തിലൂടെ വിശ്വാസികളുടെ വോട്ട് നേടിയെടുക്കാമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിയാകുമോ..? ബിജെപി ശബരിമല വിഷയത്തിലെ യാഥാർഥ്യങ്ങളെ മറച്ചുവെച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്. ബിജെപിയുടെ മുതിർന്ന നേതാക്കളിൽ പലരും ശബരിമല യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ആർ.ഹരി, 2017-ൽ അദ്ദേഹത്തിന്റെ മാറ്റുവിൻ ചട്ടങ്ങളെ എന്ന പുസ്തകത്തിൽ ശബരിമല യുവതി പ്രവേശനത്തെ ശക്തമായി അനുകൂലിച്ച് എഴുതിയിരുന്നു. എൽ.ഡി.എഫിന് വോട്ടുകൂടുന്ന സാഹചര്യമാണോ നിലവിൽ? ഓരോ ഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് വോട്ടുകളിൽ പ്രതിഫലിക്കുക. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തികച്ചും എൽഡിഎഫിന് അനുകൂലമാണ്. ബി.ജെ.പിക്കെതിരായി കോൺഗ്രസ് നടത്തുന്നപോരാട്ടം എത്രത്തോളം വിജയിക്കും? കേന്ദ്രത്തിൽ ബി.ജെ.പി.യെ മാറ്റിനിർത്തി, ഒരു ജനാധിപത്യ മതേതര സർക്കാർ വരണമെന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇടതുപക്ഷ എം.പി മാരുടെ പിന്തുണ അതിനുണ്ടാകും എന്ന് ഞങ്ങൾ തുറന്നുപറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇക്കാര്യത്തിൽ കോൺഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടിക്കുകയാണ്. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ ഇടത്തും വലത്തും നിൽക്കുന്നവർ പോലും ഏതു സമയത്തും ബി.ജെ.പി.യിലേക്ക് പോകാവുന്ന അവസ്ഥയാണുള്ളത്. എ.ഐ.സി.സി വക്താവായിരുന്ന ടോം വടക്കൻ ബി.ജെ.പിയിൽ പോയില്ലേ? എറണാകുളത്തെ സീറ്റ് നഷ്ടപ്പെട്ടപ്പോൾ തോമസ്മാഷും ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ തയാറായിരുന്നില്ല. മുൻ കർണാടക മുഖ്യമന്ത്രിയും മഹാരാഷ്ട്രഗവർണറും വിദേശകാര്യ മന്ത്രിയുമൊക്കെയായിരുന്ന എസ്.എം.കൃഷ്ണ പോലും ബിജെപിയിലേക്ക് പോയില്ലേ? അപ്പോൾ ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന്വിശ്വാസക്കുറവുണ്ട്. ഈ യാഥാർഥ്യങ്ങളൊക്കെ ജനങ്ങളുടെ മനസ്സിലുണ്ട്. നടപ്പിലാകാത്ത പദ്ധതികൾ എൽഡിഎഫിന് പ്രതികൂലമാകുമോ..? പദ്ധതികൾ പലതും നടപ്പിലായില്ലെന്നത്കള്ള പ്രചാരണങ്ങൾ മാത്രമാണ്. ഈ മൂന്നു വർഷങ്ങൾ കൊണ്ടുതന്നെ നിരവധി അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. റോഡ് വികസനം, സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. വിജയിച്ചാൽ കാസർകോട്ടെജനങ്ങൾക്കു നൽകുന്ന ഉറപ്പ്..? പാർലമെന്റിനു അകത്തും പുറത്തും ജനങ്ങൾക്കൊപ്പം നിൽക്കും. മത, രാഷ്ട്രീയ ഭേദമന്യേ വികസനത്തിന് മുൻഗണന നൽകും,ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും,കേന്ദ്ര തൊഴിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിൽവരുത്തും. കേന്ദ്ര സ്ഥാപനങ്ങൾ അടക്കമുള്ളവയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. Content Highlights:2019 Lok Sabha Election, K.P Satheesh Chandran, LDF Candidate, Kasaragod Constituency


from mathrubhumi.latestnews.rssfeed http://bit.ly/2GyUbGp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages