പ്രചരണത്തിനിടയില്‍ ഓര്‍മ്മയുണ്ടോ...ഈ മുഖം? എന്നൊരു ചോദ്യം ; അന്ന് ഹോട്ട് സീറ്റിന് മുന്നിലിരുന്നത് രജനി ; ഇന്ന് ഹോട്ട് സീറ്റില്‍ താനാണെന്ന് സുരേഷ്‌ഗോപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

പ്രചരണത്തിനിടയില്‍ ഓര്‍മ്മയുണ്ടോ...ഈ മുഖം? എന്നൊരു ചോദ്യം ; അന്ന് ഹോട്ട് സീറ്റിന് മുന്നിലിരുന്നത് രജനി ; ഇന്ന് ഹോട്ട് സീറ്റില്‍ താനാണെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊണ്ടു പിടിച്ച പ്രചരണത്തിനിടയിലായിരുന്നു ഓര്‍മ്മയുണ്ടോ... ഈ മുഖമെന്ന ചോദ്യവുമായി രജനിയെത്തിയത്. ആദ്യം അമ്പരന്നു പോയ സുരേഷ്‌ഗോപി പിന്നീട് അന്ന് കോടീശ്വരന്‍ പരിപാടിയില്‍ തനിക്ക് മുന്നിലിരുന്ന വീട്ടമ്മ രജനിയെ തിരിച്ചറിഞ്ഞു. തൃശൂര്‍ പെരങ്ങോട്ടുകരയിലെ പ്രചരണത്തിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ്‌ഗോപിയും താരം അവതരിപ്പിച്ച ചാനല്‍ പരിപാടി നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ മത്സരാര്‍ത്ഥിയായി എത്തിയ രജനിയും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയത്.

ആളെ പിടികിട്ടിയ സുരേഷ്‌ഗോപി അന്ന് രജനിയാണ് ഹോട്ട് സീറ്റില്‍ ഇരുന്നതെങ്കില്‍ ഇന്ന് താനാണെന്ന് പറയുകയും ചെയ്തു. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ബാപ്പൂജി കോളനിയില്‍ പ്രചരണത്തിന് എത്തിയപ്പോഴാണ് രജനിയെ ബിജെപി പ്രവര്‍കര്‍ മുന്നില്‍ എത്തിച്ചത്. രജനിയെ തിരിച്ചറിഞ്ഞ സുരേഷ്‌ഗോപി വിശേഷങ്ങള്‍ പങ്കുവെച്ചു. സുരേഷ് ഗോപി അവതാരകനായി എത്തിയ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയ രജനിക്ക് പരിപാടിയില്‍ നിന്നും ആറരലക്ഷം രൂപ കരസ്ഥമാക്കാന്‍ കഴിഞ്ഞിരുന്നു. പരിപാടിയില്‍ തന്റെ കുടുംബത്തിന് വീടില്ലെന്ന് തുറന്നു പറഞ്ഞ രജനിക്ക് താരം പരിപാടിയുടെ സമ്മാനത്തുകയ്‌ക്കൊപ്പം തന്റെ സഹായവും നല്‍കി. പിന്നീട് ഇവര്‍ വീടു വെയ്ക്കുകയും സുരേഷ്‌ഗോപി തന്നെ വീടിന് വരദ എന്ന് പേരിടുകയും ചെയ്തിരുന്നു.

2013 ലായിരുന്നു രജനി കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തത്. 6,40,000 രൂപ പരിപാടിയില്‍ നിന്നും സമ്പാദിക്കാനും കഴിഞ്ഞിരുന്നു. ഒപ്പം താരം 50,000 രൂപ കൂടി നല്‍കിയത്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്ന താരത്തിനെ കാണാന്‍ രജനി പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. ഒടുവില്‍ താരം തന്നെ രജനിയുടെയും കുടുംബത്തിന്റെയും മുന്നിലേക്ക് പ്രചരണവുമായി എത്തുകയായിരുന്നു. ഭര്‍ത്താവ് രജീഷിനും മക്കളായ ആദിത്യയ്ക്കും ആകാശിനും ഒപ്പമാണ് രജനി താമസിക്കുന്നത്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് സുരേഷ്‌ഗോപി മടങ്ങിയത്.



from mangalam.com http://bit.ly/2IHuaWS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages