'ചതിക്കല്ലേടാ' കോണ്‍ഗ്രസുകാരുടെ കല്ലേറ് എംഎല്‍എ തടയുന്ന വീഡിയോ ദൃശ്യം ; ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയെ എറിഞ്ഞതാരെന്ന തര്‍ക്കം തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

'ചതിക്കല്ലേടാ' കോണ്‍ഗ്രസുകാരുടെ കല്ലേറ് എംഎല്‍എ തടയുന്ന വീഡിയോ ദൃശ്യം ; ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയെ എറിഞ്ഞതാരെന്ന തര്‍ക്കം തുടരുന്നു

പാലക്കാട്: കൊട്ടിക്കലാശത്തിനിടിയില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ആക്രമിക്കപ്പെട്ട സംഭവം ഉയര്‍ത്തിവിട്ട വിവാദം അവസാനിക്കും മുമ്പേ സംഭവത്തില്‍ പ്രതിസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കോണ്‍ഗ്രസുകാര്‍. പരിപാടിക്കിടെ കോണ്‍ഗ്രസുകാര്‍ കല്ലെറിയുന്നതും അനില്‍ അക്കരെ തടയുന്നതും ഉള്‍പ്പെടുന്ന വീഡിയോയാണ് കോണ്‍ഗ്രസുകാരെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നത്.

കല്ലെറിയെരുതെന്നും ചതിക്കല്ലേടാ.. എന്നും അനില്‍ അക്കരെ പ്രവര്‍ത്തകരോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്് എന്നാല്‍ ഇത് അവഗണിച്ച് പ്രവര്‍ത്തകര്‍ കല്ലെറിയുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസുകാരുടെ ഈ ഏറിലാണ് രമ്യയ്ക്ക് പരിക്കേറ്റതെന്നാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്ന വാദം. എന്നാല്‍ എല്‍ഡിഎഫുകരുടെ ഏറിന് മറുപടിയായി എറിയാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ താന്‍ തടയുകയായിരുന്നു എന്നാണ് അനില്‍ അക്കരെ പറയുന്നത്.

എണ്ണായിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന പരിമിതമായ എല്‍ഡിഎഫുകാരെ കൈകാര്യം ചെയ്താല്‍ ഉണ്ടാകാവുന്ന വിപത്ത് തടയുക മാത്രമാണ് ചെയ്തതെന്നാണ് അനില്‍ അക്കരെയുടെ മറുപടി. രമ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ വീഡിയോ ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് എല്‍ഡിഎഫ്.



from mangalam.com http://bit.ly/2XzBDeW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages