കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന് അഭിമുഖീകരിക്കേണ്ടി വന്ന സംഭവത്തില്‍ തങ്ങള്‍ക്ക് തിരിച്ചടിയായത് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചത് കൊണ്ടെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ കുറ്റസമ്മതം.
തൗഹീദ് ജമാ അത്ത് എന്ന ഭീകരസംഘടന ചാവേര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിന് വലിയ വില കൊടുക്കേണ്ടി വന്നെന്ന് വിക്രമസിംഗെ പറഞ്ഞതായി ശ്രീലങ്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏപ്രില്‍ ആദ്യവാരമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. പള്ളികളിലും ആഡംബര ഹോട്ടലുകളിലും തൗഹീദ് ജമാത്ത് അത്ത് ഓഫ് ശ്രീലങ്കയുടെ നേതാവ് സെഹ്‌റാനും കൂട്ടാളികളും ആക്രമണത്തിന് പദ്ധതി ഇടുന്നതായിട്ടായിരുന്നു മുന്നറിയിപ്പ്.
വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ തന്നെ ഇന്ത്യ അത് ശ്രീലങ്കയ്ക്ക് കൈമാറുകയും നാലുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ജാഗ്രതാ നിര്‍ദേശം ശ്രീലങ്കന്‍ പോലീസ് മേധാവി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്തി ആക്രമണശ്രമം പരാജയപ്പെടുത്തുന്നതില്‍ ശ്രീലങ്കന്‍ സുരക്ഷാ വിഭാഗം പരാജയപ്പെട്ടു. ഭീകരാക്രമണത്തിന് ശേഷം 24 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ഏപ്രില്‍ 4 നായിരുന്നു ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. പത്തിനായിരുന്നു ജാഗ്രതാനിര്‍ദേശം നല്‍കിയത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് നാലു ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത് 290 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 500 ലധികം പേര്‍ക്ക് പരിക്കേറ്റു. ആറ് ഇന്ത്യാക്കാര്‍ മരണമടഞ്ഞവരിലുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, നെതര്‍ലന്റ്, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിങ്ങനെയുള്ള രാജ്യങ്ങളിലെ പൗരന്മാരും മരണമടഞ്ഞു.
from mangalam.com http://bit.ly/2XvDiBV
via IFTTT
No comments:
Post a Comment