യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: 'സുരേഷ് കല്ലട' ബസ് മാനേജരും രണ്ട് ജീവനക്കാരും കസ്റ്റഡിയില്‍; ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: 'സുരേഷ് കല്ലട' ബസ് മാനേജരും രണ്ട് ജീവനക്കാരും കസ്റ്റഡിയില്‍; ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി

കൊച്ചി: തിരുവനന്തപുരം-ബംഗലൂരു അന്തര്‍സംസ്ഥാന സര്‍വീസ് നടക്കുന്ന 'സുരേഷ് കല്ലട' സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബസ് മാനേജരെയും രണ്ട് ജീവനക്കാരെയും മരട് പോലീസ് കസ്റ്റഡിയിലെടുത്തു. മാനേജരെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. ജീവനക്കാരായ ജിതിന്‍, ജയേഷ് എന്നിവര്‍ തിങ്കളാഴ്ച രാവിലെയാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

കേസിലെ മറ്റൊരു പ്രതിയായ ഗിരിലാല്‍ വൈകാതെ സ്‌റ്റേഷനില്‍ ഹാജരാകും. കൊല്ലം സ്വദേശിയായ ഇയാള്‍ ഇന്നു തന്നെ ഹാജരാകുമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും ബസ് കൊച്ചിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യും. ആക്രമണം ആസൂത്രിതമാണോ എന്നും അന്വേഷിക്കും. ബംഗലൂരുവിലേക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും അജയഘോഷ് എന്ന മറ്റൊരു യാത്രക്കാരനുമാണ് മര്‍ദ്ദനമേറ്റത്. അജയഘോഷ് ഫോണില്‍ വിളിച്ചുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിക്കാരനില്‍ നിന്നും നേരിട്ടും മൊഴിയെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അടിയന്തര നടപടിയെടുക്കാനുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മരട് പോലീസ് ഫോണില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

മര്‍ദ്ദനമേറ്റ പരാതിക്കാരനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണെന്നാണ് പോലീസിനു കിട്ടിയ വിവരം.

അതേസമയം, യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളുമായി നേരിട്ടു സംസാരിച്ചിരുന്നു. വാട്‌സ്ആപ് വഴിയും മറ്റും ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതായും അയച്ചുനല്‍കിയവരെ നേരിട്ട് വിളിച്ച് അന്വേഷിച്ചതായും ഡി.ജി.പി അറിയിച്ചു.



from mangalam.com http://bit.ly/2IwoAr3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages