നിഖിൽ തയ്യാറാക്കി, ‘ഇനി നീതി ഉണ്ടാകും’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

നിഖിൽ തയ്യാറാക്കി, ‘ഇനി നീതി ഉണ്ടാകും’

: ‘ഇനി നീതി ഉണ്ടാകും’ എന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമുദ്രാവാക്യത്തിനുപിന്നിൽ കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഗവർണറുമായ മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവ. ‘ന്യായ്’ പദ്ധതിയെ അടിസ്ഥാനമാക്കി പ്രചാരണപദ്ധതി ആവിഷ്കരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിഖിലും അംഗമായിരുന്നു. ഇദ്ദേഹമാണ് പ്രചാരണമുദ്രാവാക്യം രൂപപ്പെടുത്തിയത്. സമിതിയിലെ മറ്റൊരംഗമായ സാം പിത്രോദയുടെ നിർദേശവും ലഭിച്ചു. പത്തുദിവസമായിരുന്നു ഇതിനായി രാഹുൽ നൽകിയ ത്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ സഞ്ചരിച്ച് കലാകാരന്മാർ, എഴുത്തുകാർ, സംവിധായകർ, അഭിനേതാക്കൾ തുടങ്ങിയവരെ കണ്ടെത്തി തയ്യാറാക്കുകയാണ് മാധ്യമസംരംഭകനായിരുന്ന നിഖിൽ ആദ്യം ചെയ്തത്.രാഹുലിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ ‘കാവൽക്കാരനായി’ അറിയപ്പെടുന്ന വ്യക്തികൂടിയാണ് നിഖിൽ. രാഹുലിന്റെ മാധ്യമ ഇടപെടലിന്റെ ചുമതലയും ഇദ്ദേഹം തന്നെയാണ് വഹിക്കുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2FXUSHB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages