പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ജെയ്‌ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ജെയ്‌ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ്

ന്യൂഡൽഹി: യു.എ.ഇ. ഇന്ത്യയ്ക്ക് കൈമാറിയ ജെയ്ഷെ ഭീകരൻ നിസാർ അഹമ്മദ് താന്ത്രെയ്ക്ക് ഫെബ്രുവരി 14-ലെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദസ്സിർ ഖാൻ ആക്രമണത്തെക്കുറിച്ച് നിസാർ അഹമ്മദുമായി സംസാരിച്ചെന്നും ഇയാളോട് ആക്രമണത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ലെത്പോറയിലെ സി.ആർ.പി.എഫ്. ക്യാമ്പിന് നേരെ 2017 ഡിസംബറിൽ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് നിസാർ അഹമ്മദ് താന്ത്രെ. ഈ വർഷം ഫെബ്രുവരിയിൽ വിദേശത്തേക്ക് കടന്ന ഇയാൾ യു.എ.ഇ.യിൽ വെച്ചാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയിലെത്തിച്ച നിസാർ അഹമ്മദിനെ വിശദമായി ചോദ്യംചെയ്തപ്പോളാണ് പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുതിയ വിവരങ്ങൾ ലഭിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് മുദസ്സിർ ഖാൻ നിസാർ അഹമ്മദുമായി ബന്ധപ്പെട്ടത്. ഫെബ്രുവരി പകുതിയോടെ പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന് മുദസ്സിർ ഖാൻ നിസാർ അഹമ്മദിനെ അറിയിച്ചിരുന്നു. ഇതിനായി സഹായം നൽകണമെന്നും നേരത്തെ കശ്മീർ താഴ്വരയിൽ ജെയ്ഷെ കമാൻഡറായി പ്രവർത്തിച്ചിരുന്ന നിസാർ അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി 14-ലെ പുൽവാമ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്നാണ് നിസാർ അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ വാദം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിട്ടില്ല. പുൽവമാ ആക്രമണത്തിനു ആഴ്ചകൾക്ക് മുമ്പ് വിദേശത്തേക്ക് കടന്ന ഇയാൾക്ക് ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ടെന്നും പിടിക്കപ്പെടാതിരിക്കാനാണ് യു.എ.ഇ.യിലേക്ക് കടന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. Content Highlights:jaishe mohammed terrorist nisar ahammed says he knew about pulwama terror attack


from mathrubhumi.latestnews.rssfeed http://bit.ly/2UpEARZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages