തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ ചിത്രം വ്യക്തമായി. 227 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 16 പേർ പത്രിക പിൻവലിച്ചു. കൂടുതൽ സ്ഥാനാർഥികൾ വയനാട്ടിലാണ്; 20 പേർ. ആലത്തൂരിലാണ് സ്ഥാനാർഥികൾ കുറവ്: ആറ് പേർ മാത്രം. മണ്ഡലം, സ്ഥാനാർഥികളുടെ എണ്ണം, പത്രിക പിൻവലിച്ചവർ എന്ന ക്രമത്തിൽ: കാസർകോട്: 9(2), കണ്ണൂർ: 13 (1), വയനാട്: 20 (2), വടകര: 12(1), കോഴിക്കോട്: 14 (1), പൊന്നാനി: 12 (2), മലപ്പുറം: 8, പാലക്കാട്: 9(1), ആലത്തൂർ: 6 (1), തൃശ്ശൂർ: 8 (1), ചാലക്കുടി: 13, എറണാകുളം: 13(1), ഇടുക്കി: 8, കോട്ടയം: 7, ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9(1), ആറ്റിങ്ങൽ: 19(2), തിരുവനന്തപുരം: 17. ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്; മേയ് 23-ന് ഫലമറിയാം. content highlights:Rahul, 226 candidates in fray for LS polls from Kerala
from mathrubhumi.latestnews.rssfeed http://bit.ly/2I6La9l
via
IFTTT
No comments:
Post a Comment