വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ഫെയ്‌സ്ബുക്കില്‍ 30000 പേര്‍ നിരീക്ഷണത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ഫെയ്‌സ്ബുക്കില്‍ 30000 പേര്‍ നിരീക്ഷണത്തിന്

തിരഞ്ഞടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ നിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന ഓരോ പോസ്റ്റും നിരീക്ഷിക്കാൻ ആയിരക്കണക്കിന് ആളുകൾ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ ഫെയ്സ്ബുക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ഫെയ്സ് ബുക്ക് ആസ്ഥാനമായ മെൻലോപാർക്കിലും,ഡബ്ലിൻ,സിംഗപ്പൂർ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ പ്രവർത്തനകേന്ദ്രങ്ങളിലേയും പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും കർമനിരതമാവും. സൈബർ സുരക്ഷയിലെ വിദഗ്ദരുൾപ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് വ്യാജവാർത്തകളെ പ്രതിരോധിക്കാനായി ഫെയ്സ്ബുക്ക് രംഗത്തിറക്കിയിരിക്കുന്നത്. കേംബ്രിജ് അനലിറ്റിക്ക വിവാദ (ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ചോർച്ച)ത്തിനു ശേഷം വീഴ്ചകൾ മുൻകൂട്ടി മനസ്സിലാക്കി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ വാർത്തകൾ ഏതെന്ന് നിർണ്ണയിക്കുക ഈ സംഘമായിരിക്കുമെന്ന് ഫെയ്സ്ബുക്കിന്റെ എൻജിനീയറിങ് മാനേജരായ കൗശിക് അയ്യർ പറഞ്ഞു. ഇന്ത്യയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കൃത്രിമത്വം കാണിച്ച വീഡിയോകളും ശബ്ദങ്ങളുമാണ് കമ്പനിയുടെ പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് കൗശിക് അയ്യരുടെ സഹപ്രവർത്തകയും ഫെയ്സ്ബുക്കിൽ ഇന്ത്യൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകുന്ന റിത അക്വിനോ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാർട്ടികളും ഉൾപ്പടെ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉ്ള്ളടക്കങ്ങളുടെ പരിശോധന ഫെയ്സ്ബുക്ക് ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന് ശേഷം. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തോടൊപ്പം തന്നെ ഫെയ്സ്ബുക്ക് വിമർശിക്കപ്പെട്ടത് വ്യാജവാർത്തകളുടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഉള്ളടക്കങ്ങളുടെയും പേരിലാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിന്റെ പേരിൽ ഫെയ്സ്ബുക്കിനെ വിചാരണ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം തന്നെ രാജ്യത്തെ സോഷ്യൽ മീഡിയാ സേവനങ്ങൾക്ക് പെരുമാറ്റചട്ടം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം കമ്മീഷൻ അംഗീകരിക്കുകയും അത് നിലവിൽ വരുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങളും പോസ്റ്റുകളും ഉൾപ്പടെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കാനുള്ള ശ്രമം നടത്തുമെന്ന് ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കമ്മീഷന് ഉറപ്പുനൽകിയിരുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സേവനങ്ങളിലെല്ലാം പരിശോധന നടത്തുക ഫെയ്സ്ബുക്കിന്റെ ഉത്തരവാദിത്വമാണ്. ഇതിനായാണ് ഇത്രയേറെ പേരെ ഫെയ്സ്ബുക്ക് ഉള്ളടക്കപരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. Content Highlights:Facebook's 40 teams of 30000 members against fake news loksabha elections


from mathrubhumi.latestnews.rssfeed http://bit.ly/2UmwMR3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages