‘എന്റെ അപ്പൂസേ... എനിക്കു നിന്നെ ഇങ്ങനെ കാണണ്ട ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

‘എന്റെ അപ്പൂസേ... എനിക്കു നിന്നെ ഇങ്ങനെ കാണണ്ട ’

പാലാ: 'എന്റെ അപ്പൂസേ... എനിക്കു നിന്നെ ഇങ്ങനെ കാണണ്ട.'കടനാട് കിഴക്കേക്കര വീട്ടിേലക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ്, മാനത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവിഷ്ണുരാജിനെ എത്തിക്കുമ്പോൾ അമ്മ അനില ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു. മൂന്നുമാസം മുമ്പാണ് വിഷ്ണുരാജ് നയനയുടെ കൈപിടിച്ചു വന്നത്. വിവാഹം കഴിഞ്ഞ് ജോലി ഉൾപ്പെടെ ഓരോ തിരക്കുകൾകാരണം ഇരുവരും ഒന്നിച്ചുള്ള യാത്രകൾ പോലും മാറ്റിവെച്ചു. അവസാനം കഴിഞ്ഞ 31-ന് കുടുംബാംഗങ്ങൾ ഒന്നിച്ച് ഗുരുവായൂർ ദർശനം നടത്തി. ഈ ഞായറാഴ്ച നയനയുടെ വീട്ടിൽനിന്ന് അടുക്കള കാണാൻ വരുന്ന ചടങ്ങ്. അതുകൊണ്ട് വൈകീട്ട് നാലുവരെ വിഷ്ണു വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് കുടുംബാംഗങ്ങളും അയൽപക്കക്കാരും ബന്ധുക്കളുമായി ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. വിരുന്നുകാരുള്ളതിനാൽ കേറ്ററിങ് സംഘത്തിൽനിന്ന് വരുത്തിയ െെഫ്രഡ് റൈസും ചിക്കൻകറിയും ഓരോരുത്തർക്കായി വിളന്പി സ്നേഹത്തോടെ ഊട്ടിയത് പാറത്താഴത്ത് ശാന്ത പറയുന്നു. 'അപ്പൂസേന്നാ ഞങ്ങൾ വിളിക്കുന്നെ. എല്ലാവരോടും നല്ല സ്നേഹമാ. എന്റെ മോനടക്കം എല്ലാവരും അവന്റെ കൂട്ടുകാരാ. അപ്പൂസ് ജോലി കഴിഞ്ഞ് വരുമ്പോഴേ ഇവരെല്ലാം ഒന്നിച്ച് വീട്ടിലേക്കു വരൂ, അത്ര കൂട്ടാ.' വിവാഹജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ടു; മധുവിധു തീരും മുമ്പേ വിഷ്ണുരാജ് യാത്രയായിRead More ഇക്കുറി വെള്ളത്തുണിയിൽ പൊതിഞ്ഞ് അപ്പൂസ് എത്തിയപ്പോൾ കൂട്ടുകാർ വീട്ടിൽതന്നെ കാത്തിരുന്നു. എപ്പോഴാ വരുകയെന്ന് കണ്ണുംനട്ട്. ഈ വരവിൽ നാടു മുഴുവൻ കൂട്ടക്കരച്ചിലിലായി. സ്വപ്നംകണ്ട ജീവിതം വിധി തകിടം മറിച്ചതോടെ ജീവിതത്തിൽ എന്നെ ഒറ്റയ്ക്കായി പോയോയെന്ന് ചോദിച്ചാണ് ഭാര്യ നയന അലറിക്കരഞ്ഞത്. വിഷ്ണുവിനെ ഒന്നു കാണാൻപോലും കഴിയാത്തത്ര കരഞ്ഞ് തളർന്നിരുന്നു നയന. വിഷ്ണുവിെന്റ അമ്മയും അച്ഛനും സഹോദരനുമൊക്കെ ആ കൂട്ടക്കരച്ചിലിൽ തളർന്നുവീണു പോയിരുന്നു. ഞായറാഴ്ച വിവരം അറിഞ്ഞപ്പോൾമുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നയനയെയും അമ്മ അനിലയെയും രാവിലെയാണ് വീട്ടിലെത്തിച്ചത്. ഐ.ടി.സി. പഠനത്തിനുശേഷം കോട്ടയത്തെ ടെക്സ്റ്റയിൽ കടയിൽ ജോലി ചെയ്യുകയാണ് നയന. ഞായറാഴ്ച വീട്ടിൽ അടുക്കള കാണൽ ചടങ്ങിന് അലമാരയും പലഹാരങ്ങളുമായി ബന്ധുക്കൾ വരുമ്പോൾ അത് അയൽപക്കക്കാരുമായി ഉത്സവം പോലെയാക്കി അവരുടെ അപ്പൂസ്. ഇതിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളെ യാത്രയയച്ച ശേഷം വൈകീട്ട് നാലോടെ സുഹൃത്തുക്കൾക്കൊപ്പം പോയിട്ടു മടങ്ങിവരുമെന്നും പറഞ്ഞാണ് വിഷ്ണു പോയത്. ജീവിതത്തിലെ എന്തു സന്തോഷവും എല്ലാവർക്കുമൊപ്പം ഉത്സവം പോലെ ആഘോഷിക്കുന്ന വിഷ്ണു തന്റെ വേർപാടിലും നാടിനെ മൊത്തം ഒപ്പംകൂട്ടി. വിഷ്ണുവിനെ അടുത്തറിയുന്നവർ മാത്രമല്ല കേട്ടറിയുന്നവർ പോലുംആ വീട്ടിലേക്ക് ഒഴുകിയെത്തി, ഒരു നോക്കുകാണാൻ. Content Highlights:pala car accident,car accident at Manathoor


from mathrubhumi.latestnews.rssfeed http://bit.ly/2VxYVku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages