പ്രകടനപത്രികയും മുദ്രാവാക്യവുമെത്തി; കോൺഗ്രസും ബി.ജെ.പി.യും മുഖാമുഖം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

പ്രകടനപത്രികയും മുദ്രാവാക്യവുമെത്തി; കോൺഗ്രസും ബി.ജെ.പി.യും മുഖാമുഖം

ന്യൂഡൽഹി: കോൺഗ്രസിനുപിന്നാലെ ബി.ജെ.പി.യുടെ പ്രകടനപത്രികയും മുദ്രാവാക്യങ്ങളും പുറത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളുടെയും പ്രധാന പ്രചാരണവിഷയങ്ങളുടെ ചിത്രം തെളിഞ്ഞു. 'ഞങ്ങൾ നടപ്പാക്കും (ഹം നിഭായേംഗെ)' എന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയുടെ ശീർഷകം. 'ഉറച്ച ഭാരതം, സുശക്ത ഭാരതം (സങ്കല്പിത് ഭാരത്, സുശക്ത് ഭാരത്)' എന്ന തലക്കെട്ടിലൂടെയാണ് ബി.ജെ.പി. ഇതിനെ നേരിടുന്നത്. 'ഇനി നീതി ഉണ്ടാകും' എന്ന കോൺഗ്രസ് പ്രചാരണ മുദ്രാവാക്യത്തിന് 'ഒരിക്കൽകൂടി' മോദി സർക്കാർ എന്നാണ് ബി.ജെ.പി.യുടെ മറുമൊഴി. ജനസംഖ്യയുടെ 20 ശതമാനം വരുന്ന ദരിദ്രർക്ക് വർഷം 72,000 രൂപ നേരിട്ട് അക്കൗണ്ടിൽ നൽകുമെന്ന കോൺഗ്രസിന്റെ 'ന്യായ്' പദ്ധതിക്ക് ബി.ജെ.പി.യുടെ ബദൽ നേരത്തേ പ്രഖ്യാപിച്ച 6000 രൂപ നിബന്ധനകളില്ലാതെ എല്ലാ കർഷകർക്കും നൽകുമെന്നാണ്. ഭീകരതയോടുള്ള അസഹിഷ്ണുതയും ദേശീയതയുമാണ് ബി.ജെ.പി. പ്രകടനപത്രികയുടെ കേന്ദ്രബിന്ദുവെന്ന് പത്രികാസമിതി തലവൻ രാജ്നാഥ് സിങ് പറയുന്നു. 'ന്യായ്' (ന്യൂനതം ആയ് യോജന) പദ്ധതിയാണ് കോൺഗ്രസിന് പ്രധാനമെന്ന് രാഹുൽ വ്യക്തമാക്കുന്നു. മിനിമം വരുമാനപദ്ധതി മാത്രമല്ല കോൺഗ്രസ് 'ന്യായ്' എന്ന പദംകൊണ്ടർഥമാക്കുന്നത്, മോദി സർക്കാരിനുകീഴിൽ സർവമേഖലകളിലും നീതി നിഷേധിക്കപ്പെടുന്നു എന്നുകൂടിയാണ്. 'ന്യായ'ത്തിന്റെ ഈ ഇരട്ടയർഥത്തിൽ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. കഴിഞ്ഞ അഞ്ചുവർഷം മോദി സർക്കാർ നടപ്പാക്കിയ പദ്ധതികളിലൂന്നി ദൃഢനിശ്ചയമുള്ള സർക്കാരിന് ഒരവസരംകൂടി എന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. പ്രചാരണയുദ്ധം ഇങ്ങനെ ബി.ജെ.പി. മുദ്രാവാക്യം: ഒരിക്കൽകൂടി മോദിസർക്കാർ ഗാനം: മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളടങ്ങിയ മൂന്നുമിനിറ്റ് പാട്ട് വിവരണം: ഭീകരതയ്ക്കെതിരേ സന്ധിയില്ല, ദേശീയത, എൻ.ഡി.എ.യുടെ ഭരണനേട്ടം കോൺഗ്രസ് മുദ്രാവാക്യം: ഇനി നീതി ഉണ്ടാകും ഗാനം: സാധാരണക്കാരനുള്ള വാഗ്ദാനങ്ങൾ കേന്ദ്രീകരിച്ചുള്ള പാട്ടുകൾ വിവരണം: ദരിദ്രന് 72,000 രൂപ, യുവാക്കൾക്ക് ജോലി, സ്ത്രീകൾക്ക് സുരക്ഷ. content highlights:BJP, Congress theme songs


from mathrubhumi.latestnews.rssfeed http://bit.ly/2WQDAD2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages