ലിഥിയം ബാറ്ററി വാഹനങ്ങള്‍ക്ക് മാത്രം സബ്‌സിഡി; പദ്ധതിക്കായി അനുവദിച്ചത്‌ 10,000 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ലിഥിയം ബാറ്ററി വാഹനങ്ങള്‍ക്ക് മാത്രം സബ്‌സിഡി; പദ്ധതിക്കായി അനുവദിച്ചത്‌ 10,000 കോടി

ബാറ്ററി വാഹനങ്ങൾക്കുള്ള സബ്സിഡി ഇനിമുതൽ ലിഥിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങൾക്കു മാത്രം. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന വൈദ്യുത വാഹനങ്ങൾക്ക് ഇനി മുതൽ സബ്സിഡി ലഭിക്കില്ല. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് കർശനമാക്കിയത്. ഫാസ്റ്റർ അഡാപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ ഇൻ ഇന്ത്യ (ഫെയിം) പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണിത്. സബ്സിഡിക്കായി 10,000 കോടിയാണ് രണ്ടാംഘട്ടത്തിൽ വകയിരുത്തിയത്. മൂന്നു വർഷമാണ് ഫെയിം രണ്ടിന്റെ കാലാവധി. ബാറ്ററി വാഹനങ്ങളുടെ പ്രചാരണത്തിനായി 2015-ലാണ് കേന്ദ്രം ഫെയിം പദ്ധതി തുടങ്ങിയത്. വിദേശരാജ്യങ്ങളിൽ ഒറ്റ ചാർജിന് 800 കിലോമീറ്റർവരെ ക്ഷമതയുള്ള ബാറ്ററികൾ വികസിപ്പിച്ചുതുടങ്ങി. അഞ്ചുമിനിറ്റുകൊണ്ട് പൂർണമായും ചാർജ് ചെയ്യാനാകുന്ന ഇത്തരം ബാറ്ററികളുെട വികസനമാണ് സബ്സിഡി നിയന്ത്രിച്ചതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഫെയിം രണ്ടിലെ നിർദേശങ്ങൾ * ഇരുചക്രവാഹനങ്ങളിൽ ലെഡ്-ആസിഡ് ബാറ്ററികൾ പാടില്ല * ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 80 കിലോമീറ്റർ പോകാനാകണം. * മണിക്കൂറിൽ കുറഞ്ഞത് 40 കിലോമീറ്റർ വേഗം വേണം. * ബാറ്ററിയുടെ ക്ഷമതയ്ക്കനുസരിച്ചാണ് സബ്സിഡി. Content Highlights: Subsidy Only for Lithium Iron Battery vehicles


from mathrubhumi.latestnews.rssfeed http://bit.ly/2IiP4v4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages