കാളികാവ്: അന്ധവിശ്വാസത്തിന്റെപേരിൽ ചികിത്സ നിഷേധിക്കപ്പെട്ട നാലു കുട്ടികളെ ചൈൽഡ് ലൈൻ രക്ഷിച്ചു. കുട്ടികളേയും മാതാവിനേയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂങ്ങോട് നാല്സെന്റ് കോളനിയിലാണ് സംഭവം. ഒമ്പത്, ആറ്, മൂന്ന്, രണ്ട് വയസ്സുകളുള്ള കുട്ടികളാണ് അന്ധവിശ്വാസത്തിന് ഇരയായത്. രോഗംവന്നാൽ മന്ത്രവാദികളെ കാണിക്കുകയും ഏലസ്സ് ധരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. കുട്ടികളെ സ്കൂളിലോ അങ്കണവാടിയിലോ വിടുന്നുമില്ല. യുവതിയുടെ മാതാവ് കുട്ടികളെ മർദിക്കുന്നതായും പരാതിയുണ്ട്. വേദനകൊണ്ട് പുളയുന്ന മൂന്നുവയസ്സുള്ള പെൺകുട്ടിയുടെ കരച്ചിൽകേട്ടാണ് അയൽവാസികൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തിങ്കളാഴ്ച പൂങ്ങോട് നാലുസെന്റ് കോളനിയിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടേയും മാതാവിന്റെയും ആരോഗ്യസ്ഥിതി അപകടമാണെന്നുകണ്ട് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. യുവതിയുടെ മാതാവ് എതിർത്തെങ്കിലും പോലീസ് ഇടപെട്ട് അഞ്ചുപേരെയും ചൈൽഡിന് കൈമാറി. മൂന്നു വയസ്സുകാരിയുടെ അവസ്ഥയാണ് കൂടുതൽ ദയനീയം. ആരോഗ്യ സംരക്ഷണവും പോഷകാഹാരവും ലഭിക്കാത്തതിനാൽ ആരോഗ്യനില അങ്ങേയറ്റം വഷളായിട്ടുണ്ട്. കൈകാലുകൾ ശോഷിച്ച നിലയിലുള്ള കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തെത്തുടർന്നുണ്ടായ പാടുകളുമുണ്ട്. മാസം തികയാതെയാണ് ആസ്പത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു യുവതിയുടെ പ്രസവം. തിരിച്ച് വീട്ടിലേക്ക് മടങ്ങിയശേഷം കുട്ടിയെ പിന്നീട് ഒരിക്കൽപോലും ആസ്പത്രിയിൽ കാണിച്ചിട്ടില്ല. സർക്കാരിന്റെ അധീനതയിലുള്ള മൈലപ്പുറം അഭയ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. ചൈൽഡ് ലൈൻ പ്രവർത്തകരായ ശരണ്യ, രാജു കൃഷ്ണ, കാളികാവ് എ.എസ്.ഐ. കെ. രമേഷ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് വെണ്ണീറിങ്ങൽ, വിജയൻ, കെ. സുവർണ, പി.കെ. ശ്രീജ എന്നിവരാണ് കുട്ടികളേയും മാതാവിനേയും രക്ഷിച്ചത്. Content Highlights:four children brutally attacked by grand mother in kalikavu
from mathrubhumi.latestnews.rssfeed http://bit.ly/2G5NqKy
via
IFTTT
No comments:
Post a Comment