മഥുര:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭീകരവാദം തിരഞ്ഞെടുപ്പു വിഷയമല്ലെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെങ്കിൽ എസ് പി ജി സുരക്ഷ വേണ്ടെന്നുവെക്കാൻ അദ്ദേഹം തയ്യാറാകണമെന്ന് സുഷമ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഭീകരവാദമല്ല, തൊഴിലാണ് വിഷയമെന്ന് രാഹുൽ ഗാന്ധി പറയുന്നു. അദ്ദേഹത്തോട് ഞാൻ ഇങ്ങനെ പറയാൻ ആഗ്രഹിക്കുകയാണ്. ഭീകരവാദം ഒരു വിഷയമല്ലെങ്കിൽ, രാജ്യത്ത് ഭീകരവാദം ഇല്ലെന്നാണ് കരുതുന്നതെങ്കിൽ പിന്നെന്തിനാണ് നിങ്ങൾ എസ് പി ജി സുരക്ഷയുമായി നടക്കുന്നത്? - സുഷമ ചോദിച്ചു.ഉത്തർ പ്രദേശിലെ മഥുരയിൽ ബി ജെ പി സോഷ്യൽ മീഡിയാ വിഭാഗത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സുഷമ ഇക്കാര്യം പറഞ്ഞത്. ഭീകരവാദം വിഷയമേ അല്ലെന്നാണ് കരുതുന്നതെങ്കിൽ എസ് പി ജി സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകാനും അവർ രാഹുലിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തെ ഒരു പ്രശ്നമായി പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും സുഷമ ആരോപിച്ചു. രാജ്യത്തിന്റെ സ്പന്ദനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിപക്ഷ പാർട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അതിനാലാണ് ഉറി, പുൽവാമ ഭീകരാക്രമണങ്ങൾക്കു ശേഷം പാകിസ്താന് തക്ക മറുപടി നൽകാൻ മോദിക്ക് സാധിച്ചതെന്നും സുഷമ പറഞ്ഞു. content highlights:sushma asks rahul gandhi to renounce spg protection if terrorism was not an issue
from mathrubhumi.latestnews.rssfeed http://bit.ly/2I7AreU
via
IFTTT
No comments:
Post a Comment