ലണ്ടൻ: സൂപ്പർ പോരാട്ടങ്ങൾക്കായി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വിസിൽ മുഴങ്ങുന്നു. ക്വാർട്ടർ ഫൈനൽ ആദ്യപാദം കടക്കാൻ ആദ്യദിനത്തിൽ മൂന്ന് ഇംഗ്ലീഷ് ടീമുകളാണ് കളത്തിലിറങ്ങുന്നത്. ഒപ്പം പോർച്ചുഗൽ ടീമും. പ്രീമിയർ ലീഗിലെ കരുത്തരായ ടോട്ടനവും മാഞ്ചെസ്റ്റർ സിറ്റിയും നേർക്കുനേർ വരുമ്പോൾ മറ്റൊരു ക്വാർട്ടറിൽ ലിവർപൂളിന് പോർട്ടോയാണ് എതിരാളി. ചൊവ്വാഴ്ച രാത്രി 12.30-നാണ് കിക്കോഫ്. ടോട്ടനം x മാഞ്ചസ്റ്റർ സിറ്റി ടോട്ടനം പുതുതായി നിർമിച്ച സ്റ്റേഡിയത്തിലാണ് മത്സരം. ഏതാണ്ട് ഒമ്പതിനായിരം കോടി രൂപ ചെലവിട്ടാണ് ടോട്ടനം ഹോട്സ്പർ സ്റ്റേഡിയം പൂർത്തീകരിച്ചത്. 62,000-ത്തോളം പേർക്ക് ഇവിടെ കളികാണാം. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നും ലണ്ടനിലെ ഏറ്റവും വലിയ സ്റ്റേഡിയവുമാണ്. ഏപ്രിൽ മൂന്നിനാണ് സ്റ്റേഡിയം തുറന്നത്. സമീപകാലത്തെ ഫോം നോക്കിയാൽ സിറ്റിക്ക് മുൻതൂക്കമുണ്ട്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും മികച്ച രീതിയിലാണ് ടീം കളിക്കുന്നത്. ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ടീം എഫ്.എ. കപ്പിൽ ഫൈനലിലെത്തി. പ്രീമിയർ ലീഗിലും കിരീടപോരാട്ടത്തിലാണ്. മികച്ച മധ്യ-മുന്നേറ്റനിരകളാണ് സിറ്റിയുടെ കരുത്ത്. സ്ട്രൈക്കർ സെർജിയോ അഗ്യൂറോ മിന്നുന്ന ഫോമിലുമാണ്. പ്രീമിയർ ലീഗിൽ ടോട്ടനം സമീപകാലത്ത് മികച്ച ഫോമിലുമല്ല. എന്നാൽ മുന്നേറ്റനിരക്കാരായ ഹാരി കെയ്നും ഹ്യൂങ് മിൻ സണ്ണും നന്നായി കളിക്കുന്നത് ടീമിന് ആശ്വാസം പകരുന്നു. പോർട്ടോ x ലിവർപൂൾ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലാണ് ലിവർപൂളും പോർട്ടോയും മുഖാമുഖം വന്നത്. അന്ന് ഇരുപാദങ്ങളിലുമായി 5-0 ത്തിന് ലിവർപൂൾ ജയിച്ചു. ഇത്തവണ പോരാട്ടം ക്വാർട്ടറിലായി. ആദ്യപാദം ലിവർപൂളിന്റെ തട്ടകത്തിലാണ്. ചരിത്രത്തിൽ 14 തവണ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ കളിച്ചു. പത്ത് തവണയും ജയം അവർക്കൊപ്പം നിന്നു. പരിചയസമ്പന്നനായ യർഗൻ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ടീമിന്റെ ശക്തി സാദിയോ മാനെ-റോബർട്ടോ ഫിർമിനോ- മുഹമ്മദ് സല എന്നിവർ കളിക്കുന്ന മുന്നേറ്റനിരയാണ്. പ്രതിരോധത്തിൽ വിർജിൽ വാൻഡെയ്ക്കും ജോയൽ മാട്ടിപ്പും ഫോമിലാണ്. മറുവശത്ത് പരിക്കും സസ്പെൻഷനും പോർട്ടോയെ വലയ്ക്കുന്നു. പെപ്പെ, ഹെക്ടർ ഹെരേര എന്നിവർ സസ്പെൻഷൻ മൂലം കളിക്കാനുണ്ടാകില്ല. അലക്സ് ടെല്ലസിനും വിൻസെന്റ് അബൂബക്കർക്കും പരിക്കുണ്ട്. സ്ട്രൈക്കർ മൗസ മറെഗയുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. Content Highlights: Champions League Football Quarter Final Manchester City Liverpool
from mathrubhumi.latestnews.rssfeed http://bit.ly/2UpQaMR
via
IFTTT
No comments:
Post a Comment