ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: ആസൂത്രകര്‍ രക്ഷപ്പെടുന്നത് തടയാന്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും രംഗത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: ആസൂത്രകര്‍ രക്ഷപ്പെടുന്നത് തടയാന്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും രംഗത്ത്

ന്യൂഡൽഹി: ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ കടൽമാർഗം രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കോസ്റ്റ്ഗാർഡ് സമുദ്രാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും അടക്കമുള്ളവയാണ് നിരീക്ഷണം നടത്തുന്നതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സ്ഫോടനങ്ങൾക്ക് പിന്നിൽ ശ്രീലങ്കയിലെ പ്രാദേശിക ഭീകര സംഘടനയായ നാഷണൽ തൗഹീദ് ജമാത്താണെന്ന് സംശയിക്കുന്നതായി ശ്രീലങ്കൻ മന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ നടപടി. സ്ഫോടന പരമ്പര നടത്തിയ ചാവേറുകളെല്ലാം ശ്രീലങ്കൻ പൗരന്മാരാണെന്നാണ് കരുതുന്നതെന്നും ആരാജ്യത്തെ ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ രജിത സേനരത്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനത്തിന്റെ ആസൂത്രകർ ആരാജ്യത്തിനുന്ന് രക്ഷപ്പെടാനുള്ള നീക്കം തടയുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് രംഗത്തെത്തിയിട്ടുള്ളത്. സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, തലസ്ഥാനമായ കൊളംബോയിലെ ബസ് സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച 87 ബോംബ് ഡിറ്റനേറ്ററുകൾ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. 300 ഓളം പേർ കൊല്ലപ്പെടാൻ ഇടയാക്കിയ സ്ഫോടന പരമ്പര നടന്നതിന് തൊട്ടടുത്ത ദിവസമാണ് ഡിറ്റനേറ്ററുകൾ പോലീസ് കണ്ടെത്തിയത്. Content Highlights:Sri Lanka bomb blasts, Indian Coast Guard


from mathrubhumi.latestnews.rssfeed http://bit.ly/2VnUHPS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages