രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നിര്‍മ്മല സീതാരാമൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നിര്‍മ്മല സീതാരാമൻ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നുംപൊതുജീവിതം നയിക്കുന്ന വ്യക്തികൾ നിരന്തരം കള്ളങ്ങൾ പറയുന്നത് കഷ്ടമാണെന്നും പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിർമ്മാലാ സീതാരാമന്റെ പ്രതികരണം. "രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. പൊതുജീവിതം നയിക്കുന്ന വ്യക്തികൾ കള്ളങ്ങൾ പറയുന്നത് തുടരുകയാണ്. ഇങ്ങനെ കള്ളങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നത് ദുഃഖകരമാണ്. ഒരു ദേശീയ പാർട്ടിയുടെ അധ്യക്ഷൻ ഇത്തരത്തിൽ കള്ളങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുകയാണ്",നിർമ്മല സീതാരാമാൻ പറഞ്ഞു. പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞു പോയതാണെന്നായിരുന്നു രാഹുലിന്റെ സത്യവാങ്മൂലം. റഫാൽ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി പരാമർശിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തിയതായി സുപ്രീം കോടതി പറഞ്ഞെന്നായിരുന്നു അമേഠിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇനി മേലാൽ കോടതി രേഖപ്പെടുത്തുന്ന വിവരങ്ങളോ നിരീക്ഷണമോ അല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കില്ലെന്നും രാഹുലിന്റെസത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ മറുപടി നാളെയാണ് സുപ്രീംകോടതി പരിഗണിക്കുക. content highlights:Nirmala sitharaman against Rahul gandhis controversial remarks and regret in court


from mathrubhumi.latestnews.rssfeed http://bit.ly/2UrihXe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages