ചെന്നൈ: കേരളത്തിലെ വോട്ടര്‍മാരോട് വിവേകത്തോടെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. ഹിന്ദുമതവും സംസ്‌കാരവും കേരളത്തില്‍ സുരക്ഷിതമാണെന്ന് കൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരളം നാളെ വോട്ട് ചെയ്യാന്‍ പോകും. കേരളത്തില്‍ ഹിന്ദുമതവും സംസ്‌കാരവും പ്രതിസന്ധിയിലാണെന്ന തരത്തില്‍ മിസ്റ്റര്‍ മോഡിയും ബി.ജെ.പിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ ദയവുചെയ്ത് വിശ്വസിക്കരുത്. ഹിന്ദുമതം കേരളത്തില്‍ സുരക്ഷിതമാണ്. അതിനെ രക്ഷിക്കേണ്ട കാര്യമില്ല. എല്‍.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ കീഴില്‍ ഹിന്ദുമത വിശ്വാസം ഇല്ലാതാക്കപ്പെട്ടിട്ടില്ല. ക്ഷേത്രാചാരങ്ങളും സംസ്‌കാരങ്ങളും ഇന്നും തുടര്‍ന്ന് പോരുന്നു. രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ ഞാന്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കിത് ഉറപ്പോടെ പറയാനാകൂം.
തീവ്രഹിന്ദുത്വ നിലപാടുകളെ വിമര്‍ശിച്ച് നേരത്തെയും രംഗത്ത് വന്നിട്ടുള്ള സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരുന്ന കൃഷ്ണയുടെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു.
from mangalam.com http://bit.ly/2Pqhzc4
via IFTTT
No comments:
Post a Comment