ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പോളിംഗ് ചൊവ്വാഴ്ച നടക്കാനിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ ബി,ജെ.പി സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്ന സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഹാമിര്‍പുര്‍ മണ്ഡലത്തില്‍ നിന്നും സുരേഷിനു ഇത്തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിലേക്ക് കൂറുമാറിയത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ചന്ദേലുമായി കൂടികാഴ്ച നടത്തിയിരുന്നു. എ്ന്നാല്‍ ഇന്ന് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ കുല്‍ ദീപ് സിങ് റാത്തോര്‍, സംസ്ഥാനത്തിന്റെ ചുമതലയിലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രജ്‌നി പാട്ടീല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചന്ദേലിന്റെ പാര്‍ട്ടി പ്രവേശം.
from mangalam.com http://bit.ly/2vfYKyG
via IFTTT
No comments:
Post a Comment