ന്യൂഡൽഹി: താമര മുദ്രയുള്ള കാവൽക്കാരൻ കള്ളൻ തന്നെയെന്ന് ജനങ്ങളുടെ കോടതി മെയ് 23-ന് തീരുമാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കേസിലെ സുപ്രീകോടതി ഉത്തരവിനെപ്പറ്റി നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമർശം. തങ്ങൾ ഇത്തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ ഖേദം പ്രകടിപ്പിച്ചത്. പിന്നാലെ രാഹുൽ ഗാന്ധി ഹിന്ദിയിലുള്ള ട്വീറ്റ് വന്നു. താമര മുദ്രയുള്ള കാവൽക്കാരൻ കള്ളൻ തന്നെയാണെന്ന് ജനകീയ കോടതി മെയ് 23-ന് തീരുമാനിക്കും. നീതി ഉടൻ വരും. പാവപ്പെട്ടവരെ കൊള്ളയടിച്ച് അതിന്റെ നേട്ടം തന്റെ സമ്പന്ന സുഹൃത്തുക്കൾക്ക് നൽകിയ ഈ കാവൽക്കാരൻ ശിക്ഷിക്കപ്പെടുമെന്നും രാഹുൽ തന്റെ ട്വീറ്റിൽ കുറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് മെയ് 23-നാണ്. Content Highlights:It will be decided in peoples court that lotus brand chowkidar is indeed thief: Rahul
from mathrubhumi.latestnews.rssfeed http://bit.ly/2KUIr52
via
IFTTT
No comments:
Post a Comment