1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എം.കെ.കുമാരന്റെവിജയത്തോടെയാണ് ആറ്റിങ്ങൽ മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. പിന്നീട് നടന്ന മിക്ക തിരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആറ്റിങ്ങലിനെ ചുവപ്പണിയിക്കാൻ നിഷ്പ്രയാസം സാധിച്ചു.പതിനാറ് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പതിനൊന്ന് തവണയും ആറ്റിങ്ങൽ ചൊങ്കൊടി പാറിച്ചപ്പോൾ അഞ്ച് തവണ മാത്രമാണ് കോൺഗ്രസ് പതാകപാറിയത്. നിയമസഭയിലേക്ക് കോൺഗ്രസും കമ്മ്യൂണിസ്റ്റും മാറി മാറി എത്താറുണ്ടെങ്കിലും കോൺഗ്രസിന് ആറ്റിങ്ങലിൽ നിന്ന് അത്രയെളുപ്പമൊന്നും വിജയിച്ച് ലോക്സഭയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ അതു കൊണ്ട് തന്നെ ശക്തമായ പോരാട്ടമാണ്കോൺഗ്രസ്സ് നേരിടേണ്ടി വരുന്നത്. ആറ്റിങ്ങലിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏടുകളിലൊന്നായിരുന്നു 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. എതിർ ഭാഗത്ത് രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ ശങ്കറായിരുന്നു. പാർട്ടി പിളർപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നിൽ ഇല്ലായിരുന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ ശക്തനായ നേതാവിനെ തന്നെ കളത്തിലിറക്കി. കെ. അനിരുദ്ധൻ. അന്ന് ചൈനാചാരനെന്ന് ആരോപിച്ച് ജയിലിലായിരുന്നു മിക്ക കമ്മ്യൂണിസ്റ്റ് പ്രവർത്തകരും. അങ്ങനെ ജയിലിലായിരുന്ന അനിരുദ്ധൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്നായിരുന്നു മൂന്ന്വയസുകാരൻ മകൻ സമ്പത്തിന്റെ രാഷട്രീയ പ്രവേശവും. കടപ്പാട്:മാതൃഭൂമി ആർക്കൈവ്സ് ജയിലഴിക്കുള്ളിൽ കഴിയുന്ന തന്റെ അച്ഛനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു അന്ന് സമ്പത്ത് വോട്ട് ചോദിച്ച് ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത്.രണ്ടായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു കെ.അനിരുദ്ധൻ ശങ്കറിനെതിരേ അന്ന് ചെങ്കൊടി പാറിച്ചത്. പിന്നീട് 1967 ൽ നടന്ന തിരഞ്ഞെടുപ്പിൽശങ്കറിനെ തോൽപ്പിച്ച് അനിരുദ്ധൻ ലോക്സഭയിലേക്കെത്തി. കടപ്പാട്: മാതൃഭൂമി ആർക്കൈവ്സ് അതേ ആറ്റിങ്ങലിൽ നിന്ന് മൂന്നു തവണയാണ്സമ്പത്ത് ലോക്സഭയിലെത്തിയത്.വയലാർ രവി, എ.എ. റഹീം, തലേക്കുന്നിൽ ബഷീർ എന്നിവർക്ക് മുന്നിലാണ്കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിപതറിയത് എന്നാൽ1991ന് ശേഷംആറ്റിങ്ങൽ എന്ന ചെങ്കോട്ടയെ ഇതുവരെ പാർട്ടി വിട്ടുകൊടുത്തിട്ടില്ല. ആറ്റിങ്ങൽ കോൺഗ്രസിന്ബാലികേറാമലയോ എൺപതുകളിൽ മലയാളത്തിന്റെ നിത്യ ഹരിത നായകനായ പ്രേംനസീറിനെചിറയിൻകീഴിൽ ഇറക്കാൻ കോൺഗ്രസ്സ്കിണഞ്ഞു പരിശ്രമിച്ചിരുന്നു. പക്ഷേ ഏറെ സമ്മർദ്ദങ്ങളുണ്ടായിട്ടും സ്ഥാനാർഥിത്വം നിഷേധിച്ച് പ്രംനസീർ പ്രചാരണത്തിനിറങ്ങുകയായിരുന്നു. പിന്നീട് പ്രംനസീറിന്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് പല വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. വയലാർ രവിയും റഹീമും തലേക്കുന്നിൽ ബഷീറും മത്സരിച്ച് വിജയിച്ച മണ്ഡലം കോൺഗ്രസിന് എങ്ങനെ ബാലികേറാമലയായി എന്നത് ചോദ്യ ചിഹ്നം തന്നെയാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ കോൺഗ്രസ് സാന്നിധ്യം അറിയിക്കുന്ന മണ്ഡലത്തിൽ വ്യക്തമായ ഗൃഹപാഠം നടത്താതെ സ്ഥാനാർഥിയെ നിർത്തുന്നു എന്ന ആരോപണങ്ങളാണ് കോൺഗ്രസിനെതിരേ മുഖ്യമായും ഉയരുന്നത്. 2014 ൽ അഡ്വ.ബിന്ദുകൃഷ്ണയും 2009 ൽ ജി.ബാലചന്ദ്രനും 2004 ലും1999 ലും എം.ഐ.ഷാനവാസിനേയും 1998 ൽ എം.എം.ഹസനേയും തലേക്കുന്നിൽ ബഷീറിനേയുമടക്കംതോൽപ്പിച്ചായിരുന്നു 1991 ന് ശേഷം തുടർച്ചയായി ഏഴ് തവണ കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം പിടിച്ചടക്കിയത്. ആറ്റിങ്ങൽ ആർക്കൊപ്പം ഈഴവ സമുദായത്തിന്റെ വോട്ടുകൾ പ്രബലമായ മണ്ഡലമാണ് ആറ്റിങ്ങൽ. ഏഴ് നിയമസഭാമണ്ഡലങ്ങളിൽ ആറിടത്തും ഇടതാണ് ഭരണം കൈയടക്കി വെച്ചിരിക്കുന്നത്. അരുവിക്കരയിൽ മാത്രമാണ് ജി.കാർത്തികേയന്റെ മകൻ ശബരീനാഥൻ വിജയിച്ചിട്ടുള്ളത്.വ്യക്തമായ ഗൃഹപാഠം നടത്താതെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായിരുന്ന ആറ്റിങ്ങലിൽഇത്തവണ ഏറെ കരുതലോടെയാണ് കോൺഗ്രസ് പ്രവർത്തനം. ആറ്റിങ്ങലിൽ നാലാം അങ്കത്തിനൊരുങ്ങുന്ന കെ.അനിരുദ്ധന്റെ മകൻ സമ്പത്തിനെ നിലംപരിശാക്കാനുള്ള കോൺഗ്രസിന്റെ വജ്രായുധമായാണ്കോന്നി എം.എൽ.എ.അടൂർ പ്രകാശിനെപ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപ് തന്നെഅടൂർ പ്രകാശ്ആറ്റിങ്ങലിൽസജീവമായിരുന്നു.വിവിധ പാർട്ടി പരിപാടികളിലും മറ്റുമായി സജീവസാന്നിധ്യമായി മാറിയിരുന്നു അദ്ദേഹം. ആറ്റിങ്ങലിന്റെ ഗ്രാഫിൽ പോലും ഇല്ലാതിരുന്ന ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടുകളാണ് നേടിയത്. സി.പി.എം. വിട്ട് ബി.ജെ.പിയിൽ ചേർന്ന ഗിരിജകമാരി ആറ്റിങ്ങലിൽ ബി.ജെ.പി.സാന്നിധ്യം ശക്തമാക്കുകയായിരുന്നു. മത്സരിച്ച ഓരോ മണ്ഡലങ്ങളിലും ബി.ജെ.പി.ക്ക് മുൻതിരഞ്ഞെടുപ്പുകളേക്കാൾ വോട്ടും, കോൺഗ്രസിന്റെയും എൽ.ഡി.എഫിന്റെയേും വ്യക്തമായ വോട്ട് ഷെയറുകൾ നേടിയെടുക്കാൻ സാധിച്ചൂവെന്ന ആത്മവിശ്വാസവുമാണ് ശോഭ സുരേന്ദ്രനുള്ളത്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം വിട്ട് വന്ന ശോഭാസുരേന്ദ്രൻ ശബരിമല വിഷയം ഉയർത്തിക്കാട്ടി വോട്ട് തേടുമ്പോൾ ഇടത്കോട്ടയ്ക്ക് കോട്ടം തട്ടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കടപ്പാട്:മാതൃഭൂമി ആർക്കൈവ്സ് ശബരിമലയും പ്രളയവും പെരിയ ഇരട്ടക്കൊലപാകവുമൊക്കെയാണ് ഇത്തവണ സമ്പത്തിനെതിരേ എതിർ സ്ഥാനാർഥികളുടെ മുഖ്യപ്രചാരണ വിഷയങ്ങൾ. തുടർച്ചയായി രണ്ട് തവണ ആറ്റിങ്ങലിൽ നിന്ന് എം.പി.യായിരുന്നിട്ടും ആറ്റിങ്ങൽ ബൈപ്പാസ്, മണ്ഡലത്തിലെ കയർ, കശുവണ്ടി, നെയ്ത്ത് തൊഴിലാളികൾ നേരിടുന്ന അരക്ഷിതാവസ്ഥ, ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വികസന മുരിടിപ്പ്, പൊന്മുടി, വർക്കല, കാപ്പിൽ, ഇടവ വെറ്റക്കട തീരം, കല്ലാർ, തുടങ്ങി അനന്തമായ ടൂറിസം സാധ്യതകൾ എന്നിവ വീണ്ടും ചർച്ച ചെയ്യുകയാണ് ആറ്റിങ്ങലിൽ. Content Highlights:Loksabha Election 2019 Who will Win in Attingal
from mathrubhumi.latestnews.rssfeed http://bit.ly/2Vk9Stg
via
IFTTT
No comments:
Post a Comment