കോഴിക്കോട്: ഒളിക്യാമറയിൽ പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എം.കെ. രാഘവനെ അയോഗ്യനാക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂഷ്മ പരിശോധനയിൽ എം.കെ രാഘവൻ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയെത്തിയത്. നിലവിൽ ഒളിക്യാമറ വിവാദത്തിൽ എം.കെ. രാഘവൻ നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പരാതിയുമായി ഡിവൈഎഫ്ഐ നേതാവായ മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുന്നത്. എം.കെ. രാഘവന്റെ പണമിടപാടുകൾ പരിശോധിക്കണമെന്നും പരാതിയിൽ മുഹമ്മദ് റിയാസ് ആവശ്യപ്പെടുന്നു. ഒളിക്യാമറ വിവാദത്തിന് പിന്നിൽ സിപിഎമ്മാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നതെന്നാണ് സൂചന. Content Highlights:Sting OperationControversy, DYFI Leader Muammad Riyas File Petition in EC against M K Raghavan
from mathrubhumi.latestnews.rssfeed http://bit.ly/2IgTClD
via
IFTTT
No comments:
Post a Comment