തൃശ്ശൂർ:തൃശ്ശൂരിൽ സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നീതുവിന്റെ കഴുത്തിൽ 12 കുത്തുകൾ ഏറ്റെന്നും ശരീരത്തിൽ അറുപത് ശതമാനം പൊള്ളലേറ്റെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ബി.ടെക് വിദ്യാർഥിയായ നീതു തൃശ്ശൂർ ചിയ്യാരം സ്വദേശിയാണ്. സുഹൃത്തായ നിതീഷാണ് നീതുവിനെ കൊലപ്പെടുത്തിയത്. നിതീഷ് നടത്തിയത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും ഇതിനായി കത്തി ഓൺലൈനിൽ വാങ്ങിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബൈക്കിൽ നിന്ന് ശേഖരിച്ച പെട്രോളാണ് നീതുവിന്റെ ദേഹത്ത് ഒഴിച്ചത്. നിതീഷ് കൈയ്യിൽ ലൈറ്ററും കരുതിയിരുന്നു. വ്യാഴാഴ്ച കൊല്ലപ്പെട്ട നീതുവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. Content Highlight: 12 injuries In Neethus neck; postmortem Report
from mathrubhumi.latestnews.rssfeed http://bit.ly/2KmJoTo
via
IFTTT
No comments:
Post a Comment