ന്യൂഡൽഹി:റാങ്കും വിജയവും അവാർഡുകളും ലഭിക്കുമ്പോൾ അച്ഛനമ്മമാർക്കും അധ്യാപകർക്കും നന്ദി പറയുന്നത് അസാധാരണ സംഭവമല്ല. എന്നാൽ പരസ്യമായി തന്റെ കാമുകിക്കും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സിവിൽ സർവീസിൽ ഒന്നാം റാങ്ക് ലഭിച്ച കനിഷ്ക് കടാരിയ. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന്തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ഒപ്പം കാമുകിക്കുള്ള നന്ദിവാക്കും. "ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കൾക്കും സഹോദരിക്കും കാമുകിക്കും അവർ നൽകിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിർവഹകൻ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ഉദ്ദേശവും", കടാരിയ കുറിച്ചു. ഒരു സിവിൽ സർവീസ് ഒന്നാം റാങ്കുകാരൻ ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്ന തരത്തിലാണ് കടാരിയയുടെ ട്വീറ്റ് ആഘോഷിക്കപ്പെടുന്നത്. ഐ.ഐ.ടി. ബോംബെയിൽനിന്നുള്ള ബിരുദധാരിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുമായ കനിഷ്ക് . ഐ.ഐ.ടി. ഗുവാഹാട്ടിയിൽ നിന്ന് ബിരുദം നേടിയ ജയ്പുർ സ്വദേശി അക്ഷന്ത് ജെയ്ൻ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം റാങ്ക് നേടിയ സൃഷ്ടി ജയന്ത് ദേശ്മുഖ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. 759 പേർ യോഗ്യത നേടിയതിൽ 577 പുരുഷൻമാരും 182 സ്ത്രീകളുമുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ബിരുദധാരിയായ എറണാകുളം കടുങ്ങല്ലൂർ സ്വദേശി ആർ. ശ്രീലക്ഷ്മി 29-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതായി. കാസർകോട് ബദിയടുക്ക സ്വദേശി രഞ്ജിന മേരി വർഗീസ് 49-ാം റാങ്കും കണ്ണൂർ ചെറുപുഴ സ്വദേശി അർജുൻ മോഹൻ 66-ാം റാങ്കും നേടി. മലയാളി ആദിവാസി പെൺകുട്ടി വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി.
from mathrubhumi.latestnews.rssfeed http://bit.ly/2UzkB2r
via
IFTTT
No comments:
Post a Comment