കഠിനാധ്വാനവും സമര്‍പ്പണവും അവളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി, ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

കഠിനാധ്വാനവും സമര്‍പ്പണവും അവളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി, ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍

ന്യൂഡൽഹി: വയനാട്ടിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. കേരളത്തിൽ ഗോത്ര വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യ പെൺകുട്ടിയാണ് ശ്രീധന്യയെന്ന രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീധന്യയുടെ കഠിനാധ്വാനവും സമർപ്പണവുമാണ് അവളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയതെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. ശ്രീധന്യയെയും അവളുടെ മാതാപിതാക്കളെയും അഭിനന്ദിക്കുന്നതായും കരിയറിൽ വിജയിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. Ms Sreedhanya Suresh from Wayanad, is the first tribal girl from Kerala to be selected for the civil service. Sreedhanya's hard work & dedication have helped make her dream come true. I congratulate Sreedhanya and her family and wish her great successs in her chosen career. — Rahul Gandhi (@RahulGandhi) April 6, 2019 ഇത്തവണ ലോകസഭയിലേക്ക് വടനാട് മണ്ഡലത്തിൽ നിന്നുകൂടി രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. ഈ പശ്ചാത്തതലത്തിലാണ് ട്വീറ്റ്. വ്യാഴാഴ്ചയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സിവിൽ സർവീസ് പരീക്ഷയിൽ 410-ാമത് റാങ്കാണ് ശ്രീധന്യയ്ക്ക്. വെള്ളിയാഴ്ചയാണ് യുപിഎസ്സി സിവിൽ സർവീസ് ഫലങ്ങൾ പുറത്തുവിട്ടത്. വയനാട്ടിലെ കുറിച്യ സമുദായത്തിൽ നിന്നുള്ളയാളാണ് ശ്രീധന്യ. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. Content Highlights:Rahul Gandhi Congragulate Sreedhanya Created History in UPSC Exam


from mathrubhumi.latestnews.rssfeed http://bit.ly/2G4SLDf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages