വൈറസ് പരാമര്‍ശം, യോഗി ആദിത്യനാഥിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

വൈറസ് പരാമര്‍ശം, യോഗി ആദിത്യനാഥിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

മലപ്പുറം:മുസ്ലീം ലീഗിനെ വൈറസെന്ന് വിളിച്ച് അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേമുസ്ലീം ലീഗ് പരാതി നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവർക്കാണ് പരാതി നൽകുക. ശനിയാഴ്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന്മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശങ്ങൾ നടത്തിയത്. മുസ്ലീം ലീഗ് വൈറസാണെന്നും കോൺഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടിൽ കോൺഗ്രസ് ജയിച്ചാൽ വൈറസ് രാജ്യം മുഴുവൻ വ്യാപിക്കുമെന്നും യോഗി ആദിത്യനാഥിന്റെ ട്വീറ്റിൽ പറയുന്നു. मुस्लिम लीग एक वायरस है। एक ऐसा वायरस जिससे कोई संक्रमित हो गया तो वो बच नहीं सकता और आज तो मुख्य विपक्षी दल कांग्रेस ही इससे संक्रमित हो चुका है। सोचिये अगर ये जीत गए तो क्या होगा ? ये वायरस पूरे देश मे फैल जाएगा। — Chowkidar Yogi Adityanath (@myogiadityanath) April 5, 2019 പ്രസ്താവന വിവാദമായതിന് പിന്നാലെ യോഗി ആദിത്യനാഥിനെതിരേവിമർശനവുമായി മുസ്ലീം ലീഗ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. Content Highlights:virus Comment, Muslim league seeks Election body for action action against Yogi Adithyanadh


from mathrubhumi.latestnews.rssfeed http://bit.ly/2WVrCIH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages