ഒളിക്യാമറാ വിവാദം; അന്വേഷണം തുടങ്ങിയെന്ന് ഡി.സി.പി, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ഒളിക്യാമറാ വിവാദം; അന്വേഷണം തുടങ്ങിയെന്ന് ഡി.സി.പി, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടര്‍

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ ഉൾപ്പെട്ട ഒളിക്യാമറാ വിവാദം സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീൻ ഐ.പി.എസ്.എല്ലാ കാര്യങ്ങളും ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുപ്പിൽ മോശക്കാരനായി ചിത്രീകരിക്കാനുമായി വ്യാജ വീഡിയോ നിർമിച്ചുവെന്ന് ചൂണ്ടിക്കാട്ടി എം.കെ രാഘവൻ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഡി.സി.പി അന്വേഷിക്കുന്നത്. ഇതിനിടെ ജില്ലാ കളക്ടർ സാംബശിവ റാവു വിവാദം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് കൈമാറി. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണയ്ക്ക് കളക്ടർ കൈമാറിയത്. തനിക്കെതിരായുള്ള പരാതിയിൽ ഗൂഡാലോചനയുണ്ടെന്നും എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എം.കെ രാഘവൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കൈമാറിയത്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും എഡിറ്റ് ചെയ്യാത്ത ഫൂട്ടേജുകളും പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായതാണ് അറിയുന്നത്. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്നെ അന്വേഷണം പൂർത്തിയാക്കുക എളുപ്പമാകില്ല. ഇതിനിടെ രാഘവനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തിരഞ്ഞെടുപ്പിന് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സൂഷ്മ പരിശോധനയിൽ എം.കെ രാഘവൻ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയെത്തിയത്. നിലവിൽ ഒളിക്യാമറ വിവാദത്തിൽ എം.കെ. രാഘവൻ നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പരാതിയുമായി ഡിവൈഎഫ്ഐ നേതാവായ മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുന്നത്. content highlights:District Collector Submit Report On Sting Operation Against MK Ragavan


from mathrubhumi.latestnews.rssfeed http://bit.ly/2OVCMuc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages