മലപ്പുറം: മുസ്ലീം ലീഗിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വൈറസ് പരാമർശത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് വൈറസല്ല ആന്റി വൈറസാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയ കക്ഷികൾക്കെതിരെ സി.പി.എം പോലും പല സന്ദർഭങ്ങളിലും ലീഗിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ കലാപങ്ങളുണ്ടായപ്പോൾ ലീഗിന്റെ ഇടപെടൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്- കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്. അത്തരമൊരു പാർട്ടിക്കെതിരെ ഇത്തരമൊരു പ്രയോഗം നടത്തിയത് ശരിയല്ല. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാലത്തും വർഗീയ കക്ഷികൾക്കെതിരെ നിലപാടെടുത്തിട്ടുള്ള പാർട്ടിയാണ് ലീഗ്. വൈറസ് ആരാണെന്ന് ഞാൻ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Content highlights: IUML is antivirus, not Virus as Yogi Adithyanath commented says PK Kunjalikkutty
from mathrubhumi.latestnews.rssfeed http://bit.ly/2UHGCMR
via
IFTTT
No comments:
Post a Comment