തൃശ്ശൂർ:രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും വോട്ടർമാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ടി.വി. അനുപമ അറിയിച്ചു. ജാതികൾ, സമുദായങ്ങൾ, മതവിഭാഗങ്ങൾ, ഭാഷാവിഭാഗങ്ങൾ എന്നിവർ തമ്മിൽ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുത്. ആരാധനാലയങ്ങൾ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുമുള്ള വേദിയായി ഉപയോഗിക്കരുത്. മറ്റു പാർട്ടികളുടെ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും സ്വകാര്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാർട്ടികളും സ്ഥാനാർഥികളും വിമർശിക്കരുത്. പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമർശനങ്ങൾ ഒഴിവാക്കണം. രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികർ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളിൽ ഉപയോഗിക്കരുത്. സൈനികർ ഉൾപ്പെടുന്ന പ്രവൃത്തികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ പാടില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2WNLgWE
via
IFTTT
No comments:
Post a Comment