കോട്ടയം: പാലാ-തൊടുപുഴ റോഡിൽ മാനത്തൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട്അഞ്ചുപേർ മരിച്ചു.കാർ യാത്രക്കാരായ വിഷ്ണു രാജ്, ജോബിൻ കെ ജോർജ്, പ്രമോദ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വയനാട്ടിൽ വിനോദയാത്രയ്ക്കു പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ മൂന്നുപേർ കാറിനുള്ളിൽനിന്ന് പുറത്തേക്ക് തെറിച്ചു വീണു. കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.കാർ പൂർണമായും തകർന്ന നിലയിലാണ്. content highlights:kottayam pala car accident
from mathrubhumi.latestnews.rssfeed http://bit.ly/2I5qA9k
via
IFTTT
No comments:
Post a Comment