തിരുവനന്തപുരം: തമിഴ്നാട്- ആന്ധ്ര തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഫോനി ചുഴലിക്കാറ്റ് }ഞായറാഴ്ച ഉച്ചകഴിയുന്നതോടെ കരുത്താർജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ കാറ്റിന്റെ പാതയിൽ വ്യതിയാനമുണ്ടാകുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ബുള്ളറ്റിൻ നമ്പർ 12 പ്രകാരം ഫോനി ചുഴലിക്കാറ്റ് നിലവിൽ ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് (തമിഴ്നാട്-ആന്ധ്ര തീരത്ത് നിന്ന്) വടക്ക് കിഴക്ക് ദിശയിൽ അകന്ന് പോവുന്നതായിട്ടാണ് പറയുന്നത്. CS 'FANI' over SE BoB lay centred at 2330 hrs IST of 27th April, 2019 about 1110 km SE of Chennai . It is very likely to intensify into a Severe Cyclonic Storm during next 12 hours. It is very likely to move northwestwards till 30th & thereafter recurve northeastwards gradually. pic.twitter.com/QUxZDdiUip — India Met. Dept. (@Indiametdept) April 27, 2019 അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ചെന്നൈയിൽ നിന്ന് 1,110 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ഫോനിയുടെ ഇപ്പോഴത്തെ സ്ഥാനം. മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വേഗതയിലാണ് ഫാനി സഞ്ചരിക്കുന്നത്. ഞായറാഴ്ച വേഗം 110 കിലോമീറ്റർ വേഗത്തിലാകുമെന്നും ചൊവ്വാഴ്ച വേഗം 140 മുതൽ 150 വരെയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. Content Highlights:Cyclone FANI likely to move northwestwards till 30th
from mathrubhumi.latestnews.rssfeed http://bit.ly/2UYKb1U
via
IFTTT
No comments:
Post a Comment