താര മണ്ഡലമാണ് തൃശ്ശൂർ. സിനിമാതാരം മത്സരിച്ചതുകൊണ്ട് മാത്രമല്ല. വൈകി വന്ന ആ താരം തൃശ്ശൂരിൽ ഇരുമുന്നണികൾക്കൊപ്പം പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്തി, അങ്ങനെ തൃശ്ശൂരിൽ വാശിയേറിയ ത്രികോണ മത്സരം സൃഷ്ടിച്ചു.. അതോടെ താമര വിരിയുമെന്ന് ബിജെപി കണക്കുകൂട്ടുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ തൃശ്ശൂരുമെത്തി. വിവാദങ്ങൾക്കും വാർത്തകൾക്കും പ്രചാരണങ്ങൾക്കും എല്ലാം അവധികൊടുത്ത് സുരേഷ് ഗോപി എന്ന ആ താരം, എൻഡിഎ സ്ഥാനാർത്ഥി തിരുവനന്തപുരത്തേക്ക് മടങ്ങി. രാജ്യസഭാ എം.പിയുടെ തിരക്കുകളിലേക്ക്. അതിനിടയിൽ തൃശ്ശൂരിലെ വിജയപ്രതീക്ഷകളെക്കുറിച്ച് ഒറ്റ ചോദ്യം, തൃശ്ശൂർ ആർക്ക് അനുകൂലമായി വിധിയെഴുതിയെന്നാണ് വിലയിരുത്തൽ ജനങ്ങൾ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാൻ എനിക്ക് ഒരു അവകാശവും ഇല്ല. എന്നെ പാർട്ടി ഒരു ജോലി പാർട്ടി ഏൽപ്പിച്ചു. മുന്നിലുണ്ടായിരുന്നത് 17 ദിവസങ്ങളാണ്. ആ 17 ദിവസവും ഞാൻ കഠിന്വാധ്വാനം ചെയ്തു പാർട്ടി നൽകിയ ഉത്തരവാദിത്വം പൂർത്തിയാക്കി. മൂന്ന് വർഷം എം.പി എന്ന നിലയിൽ ഞാൻ എന്ത് ചെയ്തു എന്ന് ജനങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒപ്പം എന്റെ പ്രാപ്തിയളക്കാനും. ജനങ്ങൾ എനിക്ക് വോട്ട് ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. ഒരു വിലയിരുത്തലുകളും ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ട് പെട്ടി പറയട്ടെ കാര്യങ്ങൾ. അതല്ലാതെ ചുമ്മാ സംസാരിട്ടിച്ച് കാര്യമില്ല. അതുകൊണ്ട് മെയ് 23 വരെ കാത്തിരിക്കാം. Content Highlight: suresh gopi about election result
from mathrubhumi.latestnews.rssfeed http://bit.ly/2IILz24
via
IFTTT
No comments:
Post a Comment